Kerala

“മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതും ആണെങ്കിൽ താൻ ആക്കൂട്ടത്തിൽ പെടില്ല ! സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ നൂറു ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല !” – തൃശൂർ മണ്ഡലത്തിൽ നിന്ന് സുരേഷ്‌ഗോപി ജയിക്കാനുള്ള സാധ്യത കാര്യ കാരണങ്ങൾ നിരത്തി പറഞ്ഞതിന് പിന്നാലെ തനിക്ക് സംഘി പട്ടം ചാർത്തിയവർക്കെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ

സംവിധായകനായും രാഷ്ട്രീയ നിരീക്ഷകനായും ശ്രദ്ധ നേടിയ വ്യക്തിയാണ് അഖിൽ മാരാർ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ് വിജയിച്ചതോടെ അദ്ദേഹം ഒന്ന് കൂടി പ്രശസ്തനായി . തന്റെ നിലാപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാൻ അഖിൽ മാരാർ ഒരിക്കലും മടി കാണിക്കാറില്ല. ഹൈന്ദവ ബോധം ഉള്ള മതേതര മൂല്യം ഉള്ള ഒരു ഭാരതീയനായി തന്റെ നാടിനും ഈ നാടിന്റെ സത്വ ബോധവും സംസ്കാരവും അറിവും നശിപ്പിക്കാൻ കൂട്ട് നിൽക്കാത്ത ദേശീയ ബോധം ഉയർത്തി പിടിക്കാൻ ഒരു മതത്തെയും ഭയക്കാത്ത കോൺഗ്രസുകാരൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നതും.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് സുരേഷ്‌ഗോപി ജയിക്കാനുള്ള സാധ്യത അഖിൽ മാരാർ കാര്യ കാരണങ്ങൾ നിരത്തി പറഞ്ഞിരുന്നു. ഇതോടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിനെതിരെ വിമർശനമുയർന്നു. അഖിൽ മാരാർ സംഘിയാണെന്നും കോൺഗ്രസ് വേദികളിൽ എന്തിനാണെന്ന് ക്ഷണിക്കുന്നതെന്നും ചോദ്യങ്ങളുമുയർന്നു. ഇത്തരം പ്രചാരണങ്ങൾക്ക് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ഇപ്പോൾ കടുത്ത ഭാഷയിൽ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് അഖിൽ മാരാർ. മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതും ആണെങ്കിൽ താൻ ആക്കൂട്ടത്തിൽ പെടില്ലെന്നും ഭാരതീയ ബോധം ഉള്ള വ്യക്തമായ കാഴ്ചപ്പാട് ഉള്ള, കപട മതേതരത്വം പറയാത്ത, യാഥാർത് ബോധം ഉള്ള, പാവപെട്ടവരെ മനസിലാക്കാൻ ബോധമുള്ള,അതിലുപരി ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചവരുടെ മുന്നിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു ജീവിതത്തോട് പട വെട്ടി ജയിച്ചവനായ തന്നെ കോൺഗ്രസുകാർ വിളിക്കരുതെന്ന് വേഗം കെപിസിസി യ്ക്കു നിങ്ങൾ ഒരു നിവേദനം കൊടുക്കാനും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ നൂറു ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല.എന്നിരുന്നാലും പാർട്ടിക്കുള്ളിൽ എന്റെ പേരിൽ ഒരടി വേണ്ട… ആരും ദയവ് ചെയ്ത് എന്നെ ഒരു രാഷ്ട്രീയ പരിപാടിയിലും ക്ഷണിക്കരുത് എന്ന വാൽക്കഷണത്തോടെയാണ് കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം

ഒരു കൊച്ചു കുറിപ്പ് കൂടി ആവശ്യമുള്ളത് കൊണ്ട് എഴുതുന്നു….
എന്തിനാണോ ഈ അഖിൽ മാരാരെ പോലെയുള്ള സംഘികളെ കോണ്ഗ്രെസ്സ് വേദികളിൽ വിളിക്കുന്നു…?
തൃശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യത അതിനുള്ള കാരണങ്ങൾ പറഞ്ഞതാണ് നിലവിലെ സംഘി പട്ടത്തിന് കാരണം..
അങ്ങനെ എങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ വെക്തമായി പറയുന്നു…
വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കും..
യുഡിഫ് ജയിക്കും എന്നുറപ്പുള്ള സീറ്റുകൾ കൂടുതലും ഘടക കക്ഷികളുടെ സീറ്റ് ആയിരിക്കും..
തിരുവനന്തപുരം ശശി തരൂരും, ആറ്റിങ്ങൽ അടൂർ പ്രകാശും, എറണാകുളം ഹൈബി ഈടനും,വയനാട്ടിൽ രാഹുൽ ഗാന്ധിയും ഉൾപ്പെടെ 8സീറ്റുകൾ യുഡിഫ് മുന്നണിക്ക് ഏറെക്കുറെ ഉറപ്പിക്കാം…
ബാക്കിയുള്ള മണ്ഡലങ്ങളിൽ തൃശൂർ ഒഴികെ ഇടത് ആധിപത്യം ഉണ്ടാകാനുള്ള സാഹചര്യം ആണ്..
തൃശൂരിൽ സിപിഎം സുരേഷ് ഗോപിയെ ജയിപ്പിക്കും പകരം വീണ വിജയനെ കേന്ദ്രം രക്ഷിക്കും എന്ന കാപ്സൂൽ കെ എം ഷാജി കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പരാമർശിച്ചത് തോൽവി മുൻകൂട്ടി കണ്ടത് കൊണ്ടാണെന്നു മനസിലാക്കാം…
എന്നെ വിമർശിക്കുന്ന ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ട് നടക്കുന്ന സമൂഹവുമായി യാതൊരു ബന്ധവും ഇല്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായ കുറച്ചു പേര്..
അതിൽ സ്വന്തം വാർഡിൽ മത്സരിച്ചാൽ ജയിക്കാത്തവർ മുതൽ നിയമസഭയിൽ അപ്പന്റെ കുണ്ടി തഴബിൽ മത്സരിച്ചവരും ഉണ്ട്….അവന്മാർ അറിയാൻ
ലക്ഷ്വ ദ്വീപ് വിഷയം വന്നപ്പോൾ ജനം TV യിൽ പോയിരുന്നു ബിജെപി യുടെ നിലപാടിനെ വിമർശിച്ച എന്നെ നിങ്ങൾക്ക് ഓർമ ഇല്ലെങ്കിലും പ്രഹുൽ പോടാ പട്ടേൽ എന്ന പേരും ട്രോളും ഓർമ ഉണ്ടാവും…
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ വയനാടിനെ പാകിസ്ഥാൻ ആക്കി മാറ്റാൻ ശ്രമിച്ച അമിത് ഷയുടെ വർഗീയ പ്രസ്താവനയ്ക്കെതിരെ ഞാൻ പറഞ്ഞതും നിങ്ങൾക്ക് അറിയില്ല…
മനുഷ്യരേക്കാൾ ബിജെപി യ്ക്ക് പ്രിയം ദൈവങ്ങൾ ആണെന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഓർമ ഉണ്ടാവില്ല..
ബിഗ് ബോസ്സിൽ ജയിച്ച ശേഷം ചാണ്ടി ഉമ്മന്റെ പ്രചാരണ സ്ഥലത്തു പോയതും നിങ്ങൾക് ഓർമ ഇല്ല..
രമേശ്‌ ചെന്നിത്തല,കൊടിക്കുന്നിൽ, അടൂർ പ്രകാശ്,കെ സുധാകരൻ തുടങ്ങിയ നേതാക്കളുടെ ക്ഷണ പ്രകാരം വിവിധ കോൺഗ്രസ് പരിപാടികളിൽ പങ്കെടുത്തതും നിങ്ങൾക്ക് ഓർമ ഉണ്ടാകില്ല..
കരളു പോയവൻ കള്ള് കുടിച്ചാൽ അവൻ ചത്തു പോകും എന്ന് പറയാൻ MBBS ഒന്നും പടിക്കണ്ട… അത് കൊണ്ട് തന്നെ സത്യങ്ങൾ തുറന്ന് പറഞ്ഞു തന്നെ ഞാൻ മുന്നോട്ടു സഞ്ചരിക്കും..
എന്തായാലും സംഘി ആയി..
ഇത് കൂടി പറയുന്നു…
ഹൈന്ദവ ബോധം ഉള്ള മതേതര മൂല്യം ഉള്ള ഒരു ഭാരതീയനായി എന്റെ നാടിനും ഈ നാടിന്റെ സത്വ ബോധവും സംസ്കാരവും അറിവും നശിപ്പിക്കാൻ കൂട്ട് നിൽക്കാത്ത ദേശീയ ബോധം ഉയർത്തി പിടിക്കാൻ ഒരു മതത്തെയും ഭയക്കാത്ത ഒരു കോൺഗ്രസുകാരൻ ഉണ്ടെങ്കിൽ അതിലൊരാൾ ഞാൻ ആയിരിക്കും..
അതല്ല മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതും ആണെങ്കിൽ ഞാൻ ആക്കൂട്ടത്തിൽ പെടില്ല…
എത്രയും വേഗം കെപിസിസി യ്ക്കു നിങ്ങൾ ഒരു നിവേദനം കൊടുക്കുക കോൺഗ്രെസ്സുകാർ അഖിൽ മാരാരെ വിളിക്കരുത്…
കാരണം
അയാൾ ഒരു ഭാരതീയ ബോധം ഉള്ള വ്യക്തമായ കാഴ്ചപ്പാട് ഉള്ള, കപട മതേതരത്വം പറയാത്ത, യാഥാർത് ബോധം ഉള്ള, പാവപെട്ടവരെ മനസിലാക്കാൻ ബോധമുള്ള,അതിലുപരി ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചവരുടെ മുന്നിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു ജീവിതത്തോട് പട വെട്ടി ജയിച്ചവൻ ആണെന്ന്…
നമ്മൾക്കോ നട്ടെല്ല് ഇല്ല അതുള്ളവരെ നമ്മൾ എന്തിനു വിളിക്കണം..
NB :സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ നൂറു ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല..
എന്നിരുന്നാലും പാർട്ടിക്കുള്ളിൽ എന്റെ പേരിൽ ഒരടി വേണ്ട… ആരും ദയവ് ചെയ്ത് എന്നെ ഒരു രാഷ്ട്രീയ പരിപാടിയിലും ക്ഷണിക്കരുത്….

Anandhu Ajitha

Recent Posts

ചന്ദ്രനെ ലക്ഷ്യമാക്കി പാഞ്ഞെടുത്ത് ക്ഷുദ്രഗ്രഹം ! പ്രത്യാഘാതങ്ങൾ ഭീകരം | 2024 YR4

നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…

2 hours ago

ടാറ്റ ഇന്ത്യൻ വിപണിയിൽ അഴിച്ചു വിട്ട ഒറ്റക്കൊമ്പൻ ! TATA SE 1613

ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…

3 hours ago

സിറിയയിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക് ! |ഇസ്‌ലാമിക ഭീ_ക_ര_ർ കത്തിയമർന്നു

പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…

3 hours ago

3I/ATLASൽ നിന്ന് ഊർജ്ജ സ്പന്ദനങ്ങൾ !!അതും ഭാരതത്തിലെ യോഗിമാർ കുറിച്ചിരുന്ന അതേ ഇടവേളകളിൽ | 3I ATLAS

അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…

3 hours ago

പീരിയോഡിക് ടേബിളിലെ സംസ്‌കൃത സംബന്ധം | SHUBHADINAM

പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…

3 hours ago

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

14 hours ago