akhileshyadhav
ലക്‌നൗ: അധികാരം പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ നിരാശയിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴത്തിൽ വിളറി പൂണ്ട അഖിലേഷ് പരസ്യമായി എംഎൽഎമാരെ വിലയ്‌ക്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. 100 ബിജെപി എംഎൽഎമാരുമായി വന്നാൽ മുഖ്യമന്ത്രിയാക്കാമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവായ മൗര്യയോട് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിന് മറുപടിയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയിരുന്നു. എസ്പിയുടെ എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരെ സൂക്ഷിച്ചോയെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ചൗധരി നൽകിയ മറുപടി.
ഭാരതീയ ജനത പാർട്ടിയുടെ ആശയത്തിനായി സ്വയം സമർപ്പിച്ച കേശവ്ജി നമ്മുടെ സംഘടനയുടെ അംഗീകൃത പ്രവർത്തകനാണ്, അദ്ദേഹം എല്ലായിപ്പോഴും നമ്മുടെ കൂടെയായിരിക്കും. സ്വാർത്ഥതയിൽ വീണുപോകുന്ന നേതാവല്ല അദ്ദേഹം’ ചൗധരി ട്വിറ്ററിൽ കുറിച്ചു. ‘അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ, കുടുംബം, പാർട്ടി, എം.എൽ.എമാർ എന്നിവരെ ശ്രദ്ധിക്കട്ടെ. എം.എൽ.എമാർ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’ മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…