അക്ഷയ് കുമാര്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബെല്‍ബോട്ടം ഓടിടി റിലീസിന്. ഈ മാസം 16 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാവും സ്ട്രീം ചെയ്യുക. കഴിഞ്ഞ മാസം 16ന് ചിത്രം തിയറ്ററില്‍ എത്തിയെങ്കിലും സാമ്പത്തികമായി വിജയിക്കാതെ വന്നതോടെയാണ് ഓടിടി റിലീസ് തീരുമാനിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ താര ചിത്രമായിരുന്നു ബെല്‍ബോട്ടം.
ആദ്യ ദിനം തിയറ്ററില്‍ നിന്നും മൂന്ന് കോടി രൂപയില്‍ താഴെ മാത്രമാണ് ചിത്രത്തിന് കളക്ഷന്‍ നേടാനായത്. വലിയ മുതല്‍ മുടക്കില്‍ വിദേശത്താണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹിന്ദി സിനിമകളുടെ പ്രധാന മാര്‍ക്കറ്റായ മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറന്നിട്ടില്ല. ഇതാണ് തിരിച്ചടിയായതെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. എണ്‍പതുകള്‍ പശ്ചാത്തലമായ ബെല്‍ബോട്ടം രഞ്ജിത് .എം.തിവാരിയാണ് സംവിധാനം ചെയ്തത്. വാണി കപൂര്‍ നായികയായ ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും പ്രധാന വേഷത്തില്‍ എത്തുന്നു.ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍ തലൈവാസല്‍ വിജയ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം.
രാജ്യത്താകെ ആയിരത്തില്‍ താഴെ തിയറ്ററുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ബെല്‍ബോട്ടം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പക്ഷേ കൊവിഡ് ഭീതിയും കൂടുതല്‍ തിയറ്ററുകള്‍ തുറക്കാത്തതും പ്രതിസന്ധിയുണ്ടാക്കി. തമിഴ്‌നാട്ടില്‍ ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച തലൈവിയും തിയറ്ററില്‍ വലിയ ചലനം ഉണ്ടാക്കിയിട്ടില്ല.ഈ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ച പല സിനിമകളും മടിച്ച് നില്‍ക്കുകയാണ്. മാര്‍വെല്‍ സീരിസില്‍ പെട്ട ഹോളിവുഡ് ചിത്രം ഷാങ്-ചി ആന്റ് ദ ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്‌സ്, തെലുങ്ക് ചിത്രം സീട്ടിമാര്‍ എന്നിവയ്ക്ക് ഭേദപ്പെട്ട കളക്ഷന്‍ നേടാനാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…