ഗോൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
റിയാദ് : 2 ഗോളിനു പിന്നിൽ നിന്ന ശേഷം 3 ഗോൾ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ . ടീമിന്റെ വിജയഗോളടിച്ചതും നായകൻ തന്നെയാണ്. ഇതോടെ ലീഗിൽ ടീമിന്റെ കിരീട പ്രതീക്ഷകളും സജീവമായി.
അൽ ഷബാബിനെതിരെ 3–2നായിരുന്നു അൽ നസ്‌റിന്റെ വിജയം. ക്രിസ്റ്റ്യൻ ഗുവാൻകയുടെ ഇരട്ടഗോളിൽ ആദ്യം വലകുലുക്കിയത് അൽ ഷബാബാണ്. എന്നാൽ, ബ്രസീൽ താരം ആൻഡേഴ്സൻ ടാലിസ്ക അൽ നസ്‌റിനായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ അബ്ദുൽ റഹ്മാൻ ഗരീബിന്റെ ഗോളിൽ അൽ നസ്‌ർ സമനില പിടിച്ചത്.
തൊട്ടുപിന്നാലെയായിരുന്നു ക്രിസ്റ്റിയാനോ ഗോൾ കണ്ടെത്തി ടീമിനെ വിജയത്തിലെത്തിച്ചത്. 2 ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയാണ് താരം പന്ത് വലയിലെത്തിച്ചത്. ലീഗിൽ താരത്തിന്റെ 14–ാം ഗോളാണിത്. ഈ കളിയിൽ, അൽ നസ്‌ർ പരാജയപ്പെട്ടിരുന്നെങ്കിൽ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ അൽ ഇത്തിഹാദ് കിരീടം നേടുമായിരുന്നു. അൽ ബാറ്റിനെ 1–0ന് തോൽപിച്ച അൽ ഇത്തിഹാദിനു നിലവിൽ 3 പോയിന്റ് ലീഡുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…