'All eyes on Vaishno Devi attack'; Pakistani cricketer Hasan Ali condemns Reasi terror attack
ജമ്മുകശ്മീരിലെ റീസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി. ‘എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്’ (All Eyes on Vaishno Devi Attack ) എന്ന കാമ്പെയ്ൻ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ഹസൻ അലി പിന്തുണ അറിയിച്ചത്. ഒരുവശത്ത് ഇന്ത്യയിലെ ഒരു വിഭാഗംപേർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്പോഴാണ് മറുവശത്ത് പാകിസ്ഥാൻ താരം ഭയമേതുമില്ലാതെ പ്രതികരിക്കാൻ മനസുകാട്ടിയത്.
ഞായറാഴ്ച വൈകിട്ടായിരുന്നു റീസിയിൽ ആക്രമണം നടന്നത്. വൈഷ്ണോ ദേവിയുടെ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയ തീർത്ഥാടകരെ ഭീകരർ ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാൻ മലയിടുക്കിലേക്ക് വീണിരുന്നു. എന്നിട്ടും ആക്രമണം തുടർന്ന നാല് ഭീകരവാദികൾ ഒരു മണിക്കൂറോളം വെടിയുതിർത്തു. 9 തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 20പേർ കസ്റ്റഡിയിലാണ്.
29-കാരനായ ഹസൻ അലി ടി20 ലോകകപ്പ് കളിക്കുന്ന ടീമിൽ അംഗമല്ല. അയർലൻഡ്,ന്യൂസിലൻഡ് പരമ്പരകളിൽ അദ്ദേഹം കളിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യക്കാരിയായ സാമിയ അർസൂയാണ് ഹസൻ അലിയുടെ ഭാര്യ.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…