രാജ്യം ഉറ്റുനോക്കുന്ന മരടിലെ മഹാസ്‌ഫോടനങ്ങള്‍ ഇന്ന്. തീരപരിപാലനനിയമം ലംഘിച്ചതിനേത്തുടര്‍ന്ന്, സുപ്രീം കോടതി ഉത്തരവുപ്രകാരം മരടില്‍ പൊളിച്ചുനീക്കുന്ന നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം ഇന്നു നാമാവശേഷമാകും. രാവിലെ 11-ന് എച്ച്.ടു.ഒ. ഹോളിഫെയ്ത്തും 11.30-നു മുമ്പ് ആല്‍ഫയിലെ ഇരട്ട ടവറുകളും തകര്‍ന്നടിയും.
രാജ്യത്തു സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണു 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. നാലു ഫ്ളാറ്റ് സമുച്ചയങ്ങളില്‍ എറ്റവും ശക്തമായ സ്‌ഫോടനം നടത്തുന്നതും ഇവിടെയാണ്. എട്ടു സെക്കന്‍ഡില്‍ ഈ ഫ്ളാറ്റ് പൊടിഞ്ഞമരും. ഫ്ളാറ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണു നിറച്ചിട്ടുള്ളത്.
”വി” ആകൃതിയിലുള്ള ഫ്ളാറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിച്ചുവീഴ്ത്തും. ഏറ്റവും താഴത്തെ നിലയില്‍, കായലരികത്തുള്ള പടിഞ്ഞാറുഭാഗത്തായിരിക്കും ആദ്യസ്‌ഫോടനം. കിഴക്കുഭാഗത്ത് എത്തുമ്പോള്‍ ഡിലേ ഡിറ്റൊണേറ്ററുകള്‍ സ്‌ഫോടനസമയം നിയന്ത്രിച്ച് 37 ഡിഗ്രിയിലേക്കു ചരിച്ച് ഫ്ളാറ്റ് നിലംപൊത്തിക്കും. അവശിഷ്ടങ്ങള്‍ കായലിലും കരയിലും പതിക്കും.ആല്‍ഫയിലെ ഇരട്ട ടവറുകള്‍ 45 ഡിഗ്രി ചരിച്ച്, മധ്യത്തിലുള്ള പുല്‍ത്തകിടിയിലേക്കും അടുത്തുള്ള കായലിലേക്കും വീഴ്ത്തും.
ഇവിടെ 343 കിലോ സ്‌ഫോടകവസ്തുക്കള്‍ 3598 ദ്വാരങ്ങളിലായാണു നിറച്ചിട്ടുള്ളത്. യഥാക്രമം ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒന്‍പത്, 11, 14 നിലകളിലാകും സ്‌ഫോടനം. നാല് സെക്കന്‍ഡ് കൊണ്ട് ഫ്ളാറ്റുകള്‍ നിലംപൊത്തുമെന്നു സ്‌ഫോടനവിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ വ്യക്തമാക്കി. െസെലന്റ് ഇംപ്ലോഷന്‍ (നിശബ്ദസ്‌ഫോടനം) രീതിയിലൂടെയാണു മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നത്. നാളെ രാവിലെ 11-ന് ജയിന്‍ കോറല്‍കോവ്, ഉച്ചകഴിഞ്ഞ് രണ്ടിനു ഗോള്‍ഡന്‍ കായലോരം ഫഌറ്റുകള്‍ നിയന്ത്രിതസ്‌ഫോടനത്തിലൂടെ തകര്‍ക്കും.
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…