gearless-scooter
മുംബൈ: ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ മാത്രം തേടി കണ്ടുപിടിച്ച് മോഷ്ടിക്കുന്ന യുവാവ് പോലീസിന്റെ പിടിയില്‍. മല്‍വാനി സ്വദേശിയായ ഷാഹിദ് ഷെയ്ഖി(30)നെയാണ് മുംബൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മൂന്ന് സ്‌കൂട്ടറുകളും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.
നഗരത്തിലെ സ്‌കൂട്ടര്‍ മോഷണക്കേസുകളില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്ഥിരംമോഷ്ടാവായ ഷാഹിദ് ഷെയ്ഖിന് കുരുക്ക് വീണത്. അന്വേഷണത്തിനിടെ ഷാഹിദിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ നമ്ബറും നിരീക്ഷിച്ചു. തുടര്‍ന്നാണ് കഴിഞ്ഞദിവസം മോഷ്ടിച്ച സ്‌കൂട്ടറുമായി പ്രതിയെ പോലീസ് പിടികൂടിയത്.
ഗിയറുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ അറിയാത്തതിനാലാണ് ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ ഒരു ആക്രമണ കേസില്‍ ഷാഹിദിനെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ കേസില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഷാഹിദ് ജാമ്യത്തിലിറങ്ങിയത്. ഈ സുഹൃത്തിന് സമ്മാനിക്കാനായാണ് ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ചതെന്നും ഇത് സുഹൃത്തിന് സമ്മാനമായി കൈമാറിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…