Friday, April 26, 2024
spot_img

വര്‍ഗീയ കലാപത്തിന് ശ്രമം; കര്‍ണാടകയില്‍ ശ്രീരാമ ശോഭയാത്രയ്ക്കിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു; നിരവധിപേർക്ക് പരിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ ശ്രീരാമ ശോഭയാത്രയ്ക്കിടെ ഹിന്ദുവിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തി വര്‍ഗീയ കലാപത്തിന് ശ്രമിച്ച് സാമൂഹ്യവിരുദ്ധർ. ഇവരുടെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലരുടെ ഇരുചക്രവാഹനങ്ങള്‍ക്കും അക്രമി സംഘം തീയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുള്‍ബഗാലില്‍ ആയിരുന്നു സംഭവം.

അതേസമയം ശ്രീരാമ ശോഭയാത്ര ശ്രീനിവാസപുരത്ത് എത്തിയപ്പോഴായിരുന്നു കല്ലേറ്. തുടര്‍ന്ന്, പ്രദേശത്തെ ചില വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്. എന്നാൽ നിലവില്‍, ഹിജാബിന്റെ പേരില്‍ ഒരു വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്.

Related Articles

Latest Articles