ദില്ലി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ഏഷ്യ- പസഫിക് മേഖലയിലെ സുരക്ഷയും ആഗോള സുരക്ഷയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതാരുന്നു ബ്ലിങ്കൻ.
കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ കടന്നുകയറ്റവും ചർച്ച ചെയ്തു. അഫ്ഗാൻ- പാക് അതിർത്തിയിലെ നിലവിലെ സാഹചര്യവും കിഴക്കൻ ലഡാക്കിലെ സ്ഥിതിവിശേഷങ്ങളും ഇരുവരും കൂടിയാലോചിച്ചു.കൂടാതെ താലിബാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം സുസ്ഥിരമാക്കേണ്ടുന്നതിന്റെ ആവശ്യകതയും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
അതേസമയം ആഗോള ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബ്ലിങ്കൻ വ്യക്തമാക്കി. ഇന്തോ- പസഫിക് മേഖലയിലെ സമാധാന പാലനത്തിനും സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കും ഉന്നമനത്തിനും ഇന്ത്യ നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം ചർച്ചയിൽ വിലയിരുത്തി.
അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കും.അദ്ദേഹവുമായി കോവിഡ് പ്രതിരോധ രംഗത്തെ സഹകരണം, പ്രാദേശിക സുരക്ഷാ രംഗത്തെ പൊതുതാത്പര്യങ്ങൾ, ഇന്തോ പസഫിക് വിഷയങ്ങൾ, ജനാധിപത്യ മൂല്യസംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…