All symbols of friendship with India are attacked; Shashi Tharoor says it is a pity that Bangladesh's 'democratic revolution' has become a Hindu hunt
ദില്ലി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങളെല്ലാം ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബംഗ്ലാദേശിലെ ആക്രമണങ്ങൾക്കെതിരെ ഇന്ത്യയിലെ ആളുകൾ പ്രതികരിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിപ്ലവം എന്ന പേരിൽ ആരംഭിച്ച പ്രതിഷേധം ഹിന്ദുക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളിലേക്ക് വ്യതിചലിക്കുന്നത് ദയനീയമായി തോന്നുന്നുണ്ടെന്നും തരൂർ പറയുന്നു.
‘ജനകീയ, ജനാധിപത്യ വിപ്ലവം എന്ന പേരിലാണ് ബംഗ്ലാദേശിലെ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ ഇപ്പോഴത് ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലേക്ക് അധ:പതിച്ചുവെന്നത് സങ്കടകരമായ കാര്യമാണ്. ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്ത്. പക്ഷേ ഇക്കാര്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശുമായി ഇന്ത്യയുടെ സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളെല്ലാം അവിടെ നശിപ്പിക്കപ്പെടുകയാണ്.
പാക് സൈന്യം ഇന്ത്യൻ സൈനികർക്ക് മുന്നിൽ കീഴടങ്ങിയതിന്റെ പ്രതീകാത്മക ശിൽപ്പം നശിപ്പിച്ചു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു, ഇസ്കോൺ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതെല്ലാം അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ്. ജനാധിപത്യത്തെ വീണ്ടെടുക്കാനെന്ന പേരിൽ നടക്കുന്ന പ്രതിഷേധം ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ഒരു വിഭാഗത്തിന് എതിരെ മാത്രമായി മാറുന്നു. തീർച്ചയായും നമ്മുടെ രാജ്യത്തും ഇത് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്, ബംഗ്ലാദേശിനെ കുറിച്ച് നെഗറ്റീവ് ആയ ചിന്ത വരാൻ ഇത് കാരണമാകുന്നുണ്ടെന്നും’ തരൂർ പറയുന്നു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…