Health

ഇത്തരം ഭക്ഷണങ്ങൾ പാചകം ചയ്യുമ്പോൾ ഇവയെല്ലാം ശ്രദ്ദിക്കണം;അറിയേണ്ടതെല്ലാം

പല ഭക്ഷണ പദാർത്ഥങ്ങളും നമ്മൾ പാചകം ചെയ്താണ് കഴിക്കുന്നത്.എന്നാൽ പാചകം ചെയ്യാതെയും അല്ലങ്കിൽ നേരിയതായി മാത്രം വേവിച്ചെടുക്കാവുന്നതുമായ പദാർത്ഥങ്ങളും നമുക്കിടയിൽ ഉണ്ട്.

തേന്‍

പലപ്പോഴും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. എന്നാല്‍, അതിനര്‍ത്ഥം പാചകം ചെയ്യുമ്പോഴേ ഉപയോഗിക്കണം എന്നല്ല. തേന്‍ ചൂടാക്കുന്നത് അതിന്റെ ഗുണമേന്മ നശിപ്പിക്കുകയും അവശ്യ എന്‍സൈമുകള്‍ കുറയ്ക്കുകയും ചെയ്യും. തേന്‍ ചൂടാക്കുകയോ പാചകം ചെയ്യുമ്പോള്‍ വിഭവത്തില്‍ ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ വിഷാംശം രൂപപ്പെടുകയും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ബ്രോക്കോളി

കറികളും മറ്റും തയ്യാറാക്കുമ്പോള്‍ ബ്രോക്കോളി ഉപയോഗിക്കാറുണ്ടെങ്കില്‍ ഇനി അത് ചെയ്യരുത്. വൈറ്റമിന്‍ സി, ഫോളേറ്റ് തുടങ്ങി വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ബ്രോക്കോളി പച്ചയോടെ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ തിളപ്പിക്കുകയോ മൊക്രോവേവ് ചെയ്യുകയോ വറക്കുകയോ ചെയ്യുമ്പോള്‍ പച്ചക്കറികള്‍ക്ക് സ്വാഭാവിക പച്ച നിറം നല്‍കുന്ന ക്ലോറോഫില്‍ നഷ്ടപ്പെടുമെന്നും ചില പഠനങ്ങള്‍ കണ്ടെത്തി.

ബദാം

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ബദാം. പക്ഷെ ഒരിക്കലും ബദാം വറുത്ത് കഴിക്കരുതെന്നാണ് പോഷകാരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം, ഇത് ബദാമില്‍ ഉള്ള പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പിനെ നശിപ്പിക്കുമെന്നാണ് പറയുന്നത്. വെള്ളത്തില്‍ കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിക്കുന്നതാണ് ബദാം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ രീതി എന്നാണ് പോഷകാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം റോസ്റ്റ് ചെയ്ത് ചേര്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് കാഴ്ച്ചയില്‍ വിഭവങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്നതാണ്. പക്ഷെ വേവിക്കുമ്പോള്‍ ക്യാപ്‌സിക്കത്തിന്റെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് സത്യം. ഇവയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി വെള്ളത്തില്‍ ലയിക്കുന്നതാണ് അതുകൊണ്ടുതന്നെ വേവിക്കുമ്പോള്‍ ഇത് നഷ്ടപ്പെടും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് എല്ലാവരും കരുതുന്നത്, ഇത് തെറ്റൊന്നുമല്ല. പക്ഷെ, എങ്ങനെ കഴിക്കുന്നു എന്നുള്ളത് പ്രധാനമാണ്. ബീറ്റ്‌റീട്ടില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി, ഫോളേറ്റ് അടക്കമുള്ള പോഷകങ്ങള്‍ നല്ല തീയില്‍ വേവിക്കുമ്പോള്‍ നഷ്ടപ്പെടും. അതുകൊണ്ട് ബീറ്റ്‌റൂട്ടിന്റെ മുഴുവന്‍ ഗുണവും ലഭിക്കണമെങ്കില്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

7 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

17 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

50 mins ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

1 hour ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago