'All this happened in the space of two minutes, when the elephant rushed so that there was no way of escape'; An unwavering eyewitness
വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടതിൽ നടുക്കം മാറാതെ ദൃക്‌സാക്ഷി. ചാലിഗദ്ദയിലെ പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ രാവിലെ 7.09-നാണ് കാട്ടാന പടികയറി ഗേറ്റ് തകർക്കുന്ന ദൃശ്യം പതിഞ്ഞത്. 7.11-നാണ് വീണുകിടക്കുന്ന അജീഷിനെ ആന ആക്രമിക്കുന്നത് കാണുന്നത്. ഈ രണ്ട് മിനിറ്റുകൾക്കിടയിലാണ് എല്ലാം സംഭവിച്ചതെന്ന് നാടിനെ നടുക്കിയ ദുരന്തത്തിന് സാക്ഷിയായ ജോമോൻ പറയുന്നു.
ജോമോന്റെ വീടിനുമുന്നിലെ റോഡിലൂടെ സ്വന്തം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു അജീഷും സുഹൃത്തായ സഞ്ജുവും. ഇതിനിടയിലാണ് തൊട്ടുതാഴെയുള്ള പറമ്പിലൂടെ പോവുകയായിരുന്ന ആന പെട്ടെന്ന് റോഡിലേക്ക് കയറുന്നതും ഇവരുടെ പിന്നാലെ ഓടുന്നതും. ആനയുടെ വരവുകണ്ടാണ് ഇരുവരും ഓടി ജോമോന്റെ വീട്ടിലേക്കുകയറാൻ ശ്രമിച്ചത്. ഉയരംകുറഞ്ഞ ഗേറ്റാണെങ്കിലും അടച്ചിട്ടതിനാൽ അജിക്ക് പെട്ടെന്ന് കടക്കാനായില്ല. മുന്നിലുള്ള സഞ്ജു ചാടിക്കടന്നു. തൊട്ടുപിന്നാലെ ചാടിയ അജീഷ് ഒരുപക്ഷെ ഭയന്നിട്ടാവാം വീണുപോവുകയായിരുന്നുവെന്ന് ജോമോൻ പറഞ്ഞു.
വീണിടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെത്തന്നെ രക്ഷപ്പെടാൻ ഒരുമാർഗവും കൊടുക്കാത്തവിധം ആന അടുത്തെത്തിക്കഴിഞ്ഞിരുന്നു. ആന അജീഷിനെ മുറ്റത്തിനോട് ചേർന്ന പറമ്പിലേക്ക് എടുത്തെറിഞ്ഞു. അവിടെയിട്ട് ചവിട്ടി. പോവുന്നതിനിടെ വീണ്ടും ചവിട്ടി. അങ്ങനെയാണ് അജീഷ് ദാരുണമായി കൊല്ലപ്പെടുന്നത്. കലിതീർന്ന് അല്പനേരം അവിടെനിന്നശേഷമാണ് വീടിനുപുറകിലെ തോട്ടത്തിലേക്ക് കയറിപ്പോയത്. വനംവകുപ്പുകാർ പിന്നാലെ പടക്കവുമായെത്തി തുരത്താൻ ശ്രമിച്ചെങ്കിലും ജോമോന്റെ വീടിനുപുറകിലുള്ള കുന്നിൽ നാനൂറ് മീറ്റർ അകലെയായി നിലയുറപ്പിച്ചു.
സഞ്ജു വീടിന്റെ ഇടതുഭാഗത്തേക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ആന വരുന്നതിനിടെ വീടിനുമുൻഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിൽ തട്ടി കയറുപൊട്ടി താഴെവീണതിനാൽ വീടിന്റെ മുൻഭാഗം ഷീറ്റുകൊണ്ട് മൂടിപ്പോയി. അതുകൊണ്ടാണ് ആന വീടിനുനേരേ അക്രമം നടത്താതിരുന്നതെന്ന് ജോമോൻ പറഞ്ഞു.
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…