India

ഇന്ന് വിശ്വകര്‍മ്മ ജയന്തി; അറിയാമോ യഥാർത്ഥത്തിൽ ആരായിരുന്നു വിശ്വകര്‍മ്മാവ് എന്ന് ? വിശ്വകർമ്മ പൂജ ചെയ്താൽ ഗുണങ്ങളേറെ…

ഇന്ന് ജഗത്തിന്‍റെ വാസ്തുശില്‍പിയായ വിശ്വകര്‍മ്മാവിൻ്റെ ജയന്തി ദിനം. ചിങ്ങത്തില്‍ നിന്ന് കന്നിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് ജഗത്തിന്‍റെ വാസ്തുശില്‍പിയും, പ്രപഞ്ച സൃഷ്ടാവുമായ വിശ്വകര്‍മ്മാവിൻ്റെ ജയന്തിയായി ആഘോഷിക്കുന്നത്. കലാകാരന്മാരുടെ ദേവനും കരകൗശല വിദഗ്ധരുടെ ഗുരനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്. ശിരസിൽ കിരീടവും ഒരു കൈയിൽ പുസ്തകവും മറ്റുകൈകളിൽ കയറും അളവുകോലും ഇതാണ് വിശ്വകര്‍മ്മിൻ്റെ സങ്കൽപ്പം. 5 മുഖവും 15 കണ്ണും ഉള്ള രൂപമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വർണനിറത്തിലുള്ള ശരീരത്തിൽ 10കൈകളും കർണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും, പിന്നെ പുഷ്പമാല, സർപ പൂണൂൽ,രുദ്രാക്ഷമാല, പുലിത്തോൽ, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്,ചക്രം എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.

ഭഗവാൻ വിശ്വകര്‍മ്മാവ് തൻ്റെ ശരീത്തിൽ നിന്ന് ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരായാണ് പഞ്ച ഋഷി ശിൽപിളായ മനു, മയൻ, ത്വഷ്ടാവ്, ശിൽപി, വിശ്വജ്നൻ ജനിക്കുന്നത്. വേദങ്ങളിൽ വിശ്വകര്‍മ്മാവ് ഇന്ദ്രൻ, മിത്രനൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവരുടെ അധിപനായാണ് പറയുന്നത്. എന്നാൽ പുരാണങ്ങളിൽ ശക്ചതി കുറഞ്ഞ ദേവനായാണ് വിശ്വകര്‍മ്മാവിനെ കണക്കാക്കുന്നത്. കൂടാതെ ദേവന്മാരുടെ ശിൽപാണ് വിശ്വകര്‍മ്മാവെന്നും പുരാണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മാവിൻ്റെ മകനാണ് വിശ്വകര്‍മ്മാവെന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു.

ആരാണ് യഥാർഥത്തിൽ വിശ്വകര്‍മ്മാവ് ?

മനുഷ്യനും ജീവജാലങ്ങളും ഭൂമിയിൽ ഇല്ലാതിരുന്ന സമയം. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങള്‍ എന്നിവ ഒന്നും ഇല്ലാതിരുന്ന കാലഘട്ടം. ഈ സമയത്താണ് അഞ്ച് മുഖങ്ങളോട് കൂടിയ ആദിവിശ്വകര്‍മ്മാവ് അവതരിക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ അനന്തരവനാണ് വിശ്വകര്‍മ്മാവെന്നും പറയപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവായ വിശ്വകർമ്മാവിനെ പൂജിക്കുകയാണെങ്കിൽ വളരെ അനുകൂല സമയം ഉണ്ടാകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വിശ്വകർമ്മ പൂജ അനുഷ്ഠിക്കണം. പൂജയ്ക്ക് മുന്നോടിയായി വിശ്വകർമ്മാവിൻ്റെ വിഗ്രഹം/ചിത്രം ഒരുക്കി വയ്ക്കുക. ആചാര്യന്മാരോട് അഭിപ്രായം തേടി പൂജയ്ക്കുള്ള വസ്തുക്കൾ വാങ്ങുക. ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന സ്ഥലത്ത് മാത്രമേ പൂജ ചെയ്യാവൂ. വിഗ്രഹം കഴുകി വൃത്തായാക്കി കർമ്മിയുടെ ഉപദേശ പ്രകാരം പൂജയിലേക്ക് കടക്കാം. മന്ത്രജപവും, ആരതി ഉഴിയലും വിശ്വകർമ്മ പൂജയിൽ ഉണ്ടാകും.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

13 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

13 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

14 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

14 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

16 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

2 days ago