ദില്ലി; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപണത്തില്‍ ഇടപെട്ട് ഹൈക്കോടതി. അപകീര്‍ത്തികരമായ ട്വിറ്റുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ജയറാം രമേഷ്, പവന്‍ ഖേര, നെട്ട ഡിസൂസ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം. സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ ഇവര്‍ക്ക് കോടതി സമന്‍സ് അയയ്ക്കുകയും ചെയ്തു. കേസ് ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.
ഗോവയിലെ ‘സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍’ കേന്ദ്രമന്ത്രിയുടെ കുടുംബമാണ് നിയന്ത്രിക്കുന്നതെന്നും മകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. മരിച്ചയാളുടെ പേരില്‍ മന്ത്രിയുടെ മകള്‍ സോയിഷ് ഇറാനി ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നും നേതാക്കള്‍ ആരോപണം ഉന്നയിച്ചു. എന്റെ മകള്‍ കോളേജ് വിദ്യാര്‍ഥിനിയാണെന്നും അവള്‍ ഒരു ബാറും നടത്തുന്നില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. പിന്നാലെ തന്റെ മകള്‍ക്കെതിരെ അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വക്കീല്‍ നോട്ടീസും അയച്ചു.
ചട്ടം ലംഘിച്ച് മദ്യ വില്‍പനയ്ക്ക് ലൈസന്‍സ് എടുത്തെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണര്‍ ‘സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറി’ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഈ ബാറിന് റെസ്റ്റോറന്റിന് ലൈസന്‍സ് ഇല്ലാത്ത സാഹചര്യം അറിഞ്ഞിട്ടും മദ്യ വില്‍പനയ്ക്ക് ലൈസന്‍സ് ലഭിച്ചെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. മെയ് മാസത്തില്‍ മരിച്ചയാളുടെ പേരില്‍ ജൂണില്‍ മദ്യവില്‍പ്പന ലൈസന്‍സ് പുതുക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…