India

ഫോൺ ചോർത്തൽ ആരോപണം പൊളിയുന്നു ! ആരോപണം വ്യാജമാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് !ചില മുന്നറിയിപ്പുകള്‍ തെറ്റാകാനും സാധ്യതയുണ്ടെന്ന് ആപ്പിളും

ദില്ലി : ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ തങ്ങളുടെ ഫോണുകൾ ചോർത്തുന്നുവെന്ന പ്രതിപക്ഷ എം.പിമാരുടെ ആരോപണത്തിൽ വിശദീകരണവുമായി ആപ്പിള്‍ കമ്പനി രംഗത്ത് വന്നു. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിള്‍ വിശദീകരിക്കുന്നു. ചില മുന്നറിയിപ്പുകള്‍ തെറ്റാകാനും സാധ്യതയുണ്ടെന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

“ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ വലിയ സാമ്പത്തിക സഹായം ലഭിക്കുന്നവരും സങ്കീര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. അവര്‍ സമായമസയങ്ങളില്‍ ആക്രമണ രീതികള്‍ മാറ്റിക്കൊണ്ടിരിക്കും. അപൂര്‍ണ്ണവും തികവില്ലാത്തതുമായ ഇന്റലിജന്‍സ് സിഗ്നലുകളില്‍നിന്നാണ് ഇത്തരം അറ്റാക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ചില മുന്നറിയിപ്പുകള്‍ തെറ്റാവാനും ചില ആക്രമണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യാം”- ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക്ക ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് ലഭിച്ചതായി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എഎപി. എം.പി. രാഘവ് ഛദ്ദ, സിപിഎം ജനറല്‍ സെക്രട്ടറഇ സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവരാണ് വെളിപ്പെടുത്തിയത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും തന്റെ ഓഫീസിലുള്ളവര്‍ക്കും സന്ദേശം ലഭിച്ചുവെന്ന് രാഹുല്‍ഗാന്ധിയും വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി രംഗത്ത് വന്നു. ആരോപണം വ്യാജമാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും വ്യക്തമാക്കി.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago