ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടു ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിര്‍മാണത്തൊഴിലാളി ആക്രമിച്ചെന്നാണു പരാതി. സംഭവത്തില്‍ ഐഐടി അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല.
പെണ്‍കുട്ടിയുടെ സുഹൃത്ത് സംഭവം നടന്നു രണ്ടുദിവസത്തിനു ശേഷമാണ് സ്റ്റുഡന്റ് ഡീന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥിനി സൈക്കിളില്‍ ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്നു. പുതിയ അക്കാദമിക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലെ ഇടറോഡില്‍വച്ച് നിര്‍മാണത്തൊഴിലാളിയെന്നു തോന്നിപ്പിക്കുന്നയാള്‍ ആക്രമിച്ചു. സൈക്കിളില്‍നിന്നു തള്ളി താഴെയിട്ട്, കടന്നുപിടിക്കുകയായിരുന്നു.
ഏറെ നേരത്തേ ശ്രമത്തിനൊടുവില്‍ അവിടെ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥിനി പേടിച്ചരണ്ട്, ചോരയൊലിപ്പിക്കുന്ന മുറിവുകളുമായാണ് ഹോസ്റ്റലില്‍ എത്തിയത്. പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.
മുന്നൂറിലേറെ വരുന്ന നിര്‍മാണത്തൊഴിലാളികളുടെ ഫോട്ടോകളില്‍നിന്നു പ്രതിയെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് അന്നേദിവസം രാത്രി ജോലിയിലുണ്ടായിരുന്ന 35 പേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. ആക്രമണത്തിനിരയായ വിദ്യാര്‍ഥിനിക്കു പൊലീസില്‍ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നാണു ഐഐടിയുടെ വിശദീകരണം.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…