ALLU
അദിവി ശേഷ് നായകനാവുന്ന ചിത്രം ‘മേജര്‍’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിനിമയെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തി.
ട്വിറ്ററിലൂടെയാണ് താരം അഭിപ്രായം പങ്കുവെച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു. അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അര്‍ജുന്‍ അഭിനന്ദിച്ചു.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥയാണ് ‘മേജര്‍’ പറയുന്നത്.
ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ വലിയ വരവേല്‍പ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രാജ്യസ്‌നേഹം കൊണ്ടും ആദരവ് കൊണ്ടും കണ്ണ് നിറഞ്ഞൊഴുകാതെ ആരും തീയേറ്ററില്‍ നിന്ന് പോയിട്ടില്ല.
ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകര്‍ സിനിമ തീരുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരവര്‍പ്പിക്കുകയാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രേക്ഷകര്‍ തീയേറ്റര്‍ വിട്ടത്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം.
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…