accident

ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും വാഹനമോടിച്ചിരുന്നത് പന്ത് തന്നെ, ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഡോക്ടർമാർ, പൊള്ളലേൽക്കാതെ രക്ഷപെട്ടത് തലനാരിഴക്ക്!

ദില്ലി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന ഡെറാഡൂണിലെ മാക്‌സ് ആശുപത്രി അധികൃതർ പുറത്തുവിട്ടു . അപകടസ്ഥലത്തു നിന്നും പോലീസ് പന്തിനേയും ഡ്രൈവറേയും സക്ഷം ആശുപത്രിയിലേക്കാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്നാണ് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്. .

വാഹനം ഋഷഭ് പന്താണ് ഓടിച്ചിരുന്നതെന്നും പുലർച്ചെ ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയതിനാൽ വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും പന്ത് ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞതായി ഡോ. അശിഷ് യാഗ്നിക് പറഞ്ഞു.

നാർസാൻ അതിർത്തിയിൽവെച്ച് പന്ത് സഞ്ചരിച്ച ബിഎംഡബ്ലു കാർ മീഡിയനിലേയ്‌ക്ക് ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. തുടർന്ന് കാർ അഗ്നിക്കിരയായി.ചില്ലു പൊട്ടിച്ച് പുറത്തുകടക്കാനായതാണ് പന്തിനു രക്ഷയായി .

25 വയസ്സുകാരനായ പന്ത് റൂർക്കിയിലെ വീട്ടിലേയ്‌ക്ക് പോകും വഴിയാണ് വാഹനാപകടമുണ്ടായത്. താരത്തിന്റെ പുറത്തും തോളിനും മുറിവേറ്റിറ്റുണ്ട്. തല ശക്തിയായി ഇടിയ്‌ക്കുകയും നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു. കണങ്കാലിനേറ്റ പരിക്കാണ് കൂടുതൽ ഗൗരവമായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

anaswara baburaj

Recent Posts

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

16 mins ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

2 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

3 hours ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

4 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

4 hours ago