The mother was killed by her daughter and her boyfriend
മഹാരാഷ്ട്ര: മകളുടെ പ്രണയ ബന്ധത്തെ എതിർത്തതിനെ അമ്മയെ കുത്തിക്കൊലപ്പെടുത്തി. 17കാരിയും 22കാരനായ കാമുകനും അറസ്റ്റിൽ. മുംബൈയിലെ താനെയിലാണ് സംഭവം. 37 കാരിയായ സബ ഹാഷ്മിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിച്ചോടിയെങ്കിലും ഹാജി മലംഗിൽ നിന്ന് പോലീസ് ഇവരെ പിടികൂടി. സബ ഹാഷ്മി തന്റെ മൂന്ന് പെൺമക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് മയക്കുമരുന്ന് കേസിൽപ്പെട്ട് രണ്ടുവർഷമായി ജയിലിലാണ്.
കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി പണം കണ്ടെത്തുന്നത്. എന്നാൽ അയൽവാസിയായ യുവാവുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നതിനെ സബ ഹാഷ്മി എതിർത്തിരുന്നു. യുവാവ് ഇടയ്ക്കിടെ ഹാഷ്മിയുടെ വീട്ടിൽ രാത്രി തങ്ങിയിരുന്നതായും കൊലപാതകം നടക്കുന്നതിന്റെ തലേദിവസം രാത്രി മകളുടെ കാമുകനും ഇവരുടെ വീട്ടിൽ ഉണ്ടായിരുനെന്ന് പൊലീസ് പറഞ്ഞു
സബയെ ബന്ധപ്പെടാൻ പറ്റാതായപ്പോഴാണ് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കിടക്കുന്ന സബയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…