Amala Paul
തിരുവനന്തപുരം: അസമില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ദേവീ ക്ഷേത്രം സന്ദര്‍ശിച്ച് നടി അമലാ പോള്‍. സമൂഹ മാധ്യമങ്ങളില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം പങ്കു വെച്ച് ക്ഷേത്രത്തെയും ദേവതയെയും അങ്ങേയറ്റം വാഴ്ത്തുന്ന കുറിപ്പുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഓരോ സ്ത്രീയുടെയും ഉള്ളിലെ ശക്തിയെ ആഘോഷിക്കുന്ന ക്ഷേത്രമെന്നാണ് കാമാഖ്യ ദേവീ ക്ഷേത്രമെന്നും താരം കുറിച്ചു.
‘രക്തമൊലിക്കുന്ന അമ്മദേവതയായ കാമാഖ്യദേവിയെ മാനിക്കാനാണ് ഈ ക്ഷേത്രം പണിതത്. കലിക പുരാണമനുസരിച്ച് പാര്‍വ്വതിയുടെ യോനി പതിച്ച സ്ഥലത്താണ് കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആത്മാവിന്‍റെ പാഠങ്ങള്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, ശക്തിയെന്നത് അങ്ങേയറ്റത്തെ ആക്രമണോത്സുകതയാണെന്ന് തെറ്റിദ്ധരിച്ചുകൂടാ. ശക്തിയെന്നത് നമ്മുടെ ഉള്ളിലെ ശാന്തിയുടെ അറിവാണ്. ആ ആത്മസംയമനത്തിന്‍റെ നിശ്ശബ്ദതയെയാണ് ശക്തിയായി ഞാന്‍ നിര്‍വ്വചിക്കുന്നത്. ഞാന്‍ എന്നെ അമ്മയ്ക്ക് നല്‍കുകയും എന്‍റെയുള്ളിലെ കുട്ടിയെ സുരക്ഷിതമാക്കി മടങ്ങുകയും ചെയ്തു,’- അമലാ പോള്‍ കുറിച്ചു.
അസമിലെ ഗുവാഹത്തി നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നീലാചല്‍ മലയിലാണ് കാമാഖ്യ ക്ഷേത്രം നിലകൊള്ളുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ച് ശിവ – പാര്‍വ്വതി ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കഥയുണ്ട്. ദക്ഷയാഗത്തിന്‍റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ കലിപൂണ്ട പാര്‍വ്വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപാകുലനായി. ദക്ഷന്‍റെ തലയറുത്തു. പാര്‍വ്വതിയുടെ ജഡം എടുത്ത് താണ്ഡവമാടി. പിന്നാലെ വിഷ്ണു സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വ്വതിയുടെ ജഡത്തെ 108 കഷ്ണമായി മുറിച്ചു. ഈ ശരീരഭാഗങ്ങള്‍ 108 സ്ഥലങ്ങളില്‍ പതിച്ചു. ഇതില്‍ പാര്‍വ്വതിയുടെ യോനീഭാഗം ചെന്ന് വീണ സ്ഥലമാണ് കാമാഖ്യ ദേവീ ക്ഷേത്രം എന്നാണ് വിശ്വാസം. സന്താനസൗഭാഗ്യത്തിനായി ധാരാളം സ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. അഘോരികളുടെ ആരാധനാകേന്ദ്രം കൂടിയാണ് കാമാഖ്യ ദേവീ ക്ഷേത്രം.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…