Kerala

‘ടീച്ചര്‍’; അമലാ പോള്‍ നായികയാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നടൻ മോഹൻലാല്‍; സംവിധാനം വിവേക് നിർവഹിക്കുന്നു

മലയാളികളുടെ ഇഷ്ടതാരം അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ടീച്ചര്‍’. ഒരിടവേളയ്‍ക്ക് ശേഷം അമലാ പോള്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ടീച്ചര്‍’ എന്ന ചിത്രത്തിന്ളെ ഫസ്റ്റ് ലുക്ക് മോഹൻലാല്‍ പുറത്തുവിട്ടു.

ഫഹദ് നായകനായ ‘അതിരൻ’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍’. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. വിനോദ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ ചിത്രം ‘ടീച്ചറു’ടെ കഥ സംവിധായകൻ വിവേകിന്റേതാണ്. ഫഹദിന്റെ വേറിട്ട കഥാപാത്രത്താല്‍ ശ്രദ്ധേയമായ ‘അതിരനി’ലൂടെ വരവറിയിച്ച സംവിധായകനാണ് വിവേക്. പി എഫ് മാത്യൂസിന്റെ തിരക്കഥയിലായിരുന്നു വിവേകിന്റെ ആദ്യ ചലച്ചിത്രസംരഭം. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോള്‍ യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്.

admin

Recent Posts

ഒരു രാജ്യം ഒരു ജഴ്സി! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി; ഓറഞ്ചും നീലയും പ്രധാന നിറങ്ങൾ

ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ…

13 mins ago

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് നരേന്ദ്രമോദിയുടെ ആഹ്വാനം

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ…

17 mins ago

‘ജനങ്ങൾ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നു; വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും’;സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിലെ ജനങ്ങൾ സ്വന്തം കുടുംബാംഗമായാണ് തന്നെ കാണുന്നതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സമൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന…

19 mins ago

സിസിടിവി മെമ്മറി കാർഡ് മേയറും എം എൽ എ യും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചു! എം എൽ എ സച്ചിൻ ദേവ് ബസ്സിൽ അതിക്രമിച്ച് കയറി തെറിവിളിച്ചു, യദുവിന്റെ പരാതിയിൽ ഗുരുതര വകുപ്പുകൾ ചുമത്തി എഫ് ഐ ആർ!

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി പോലീസ് ഇന്ന്…

1 hour ago