പുതിയ പാർട്ടി പ്രഖ്യാപനവുമായി അമരീന്ദർ സിംഗ് ;അമിത് ഷായുമായി ചർച്ച നടത്താൻ നാളെ ഡൽഹിയിലേക്ക്

പഞ്ചാബിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച്‌ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേരും ചിഹ്നവും അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്. ചണ്ഡിഗഡിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അസ്വസ്ഥമായ പഞ്ചാബിനെ ആർക്കും ആവശ്യമില്ല. നിരവധി പ്രതിസന്ധികൾ നാം തരണം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കണം. 9.5 വർഷം താൻ പഞ്ചാബ് ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ആ പദവിയിൽ ഒരു മാസം മാത്രം ഇരുന്നയാൾ ഇന്ന് തന്നേക്കാൾ യോഗ്യനാണെന്നാണ് പറയുന്നത് എന്നും അമരീന്ദർ കുറ്റപ്പെടുത്തി.

പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെ അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധു എവിടെ നിന്നാണോ മത്സരിക്കുന്നത് അതേ സീറ്റിൽ നിന്ന് തന്നെ തന്റെ പാർട്ടിയും മത്സരിക്കും. സമയമാകുമ്പോൾ 117 സീറ്റുകളിൽ നിന്നും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്താൻ നാളെ ഡൽഹിയിലേക്ക് പോകും. കാർഷക സംഘടനാ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പെടെ 25-30 പേർ തന്നോടൊപ്പം ഡൽഹിയിലെത്തുമെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.

പഞ്ചാബ് കോൺഗ്രസിൽ ഉൾപ്പോര് ശക്തമായതോടെയാണ് പാർട്ടി ഹൈക്കമാന്റ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. തുടർന്ന് നവജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശം കണക്കിലെടുത്ത് ചരൺജീത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചു. ഹൈക്കമാന്റിന്റെ ഇത്തരം പ്രവൃത്തികളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടത്

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

2 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

2 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

2 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

2 hours ago

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

3 hours ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

13 hours ago