റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയാണ് വധു.
മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്സിൽ പുതുതായി നിർമ്മിച്ച ജിയോ വേള്‍ഡ് സെന്ററിൽ കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങുകള്‍ക്കു തുടക്കമായത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ഐക്യരാഷ്ട്രസഭാ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ തുടങ്ങി നിരവധി പ്രമുഖർ അടക്കം താരനിബിഡമായിരുന്നു വിവാഹം. കല-കായിക-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരുടെ നീണ്ട നിര തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് പ്രഭു, സ്മൃതി ഇറാനി, ജയന്ത് സിൻഹ തുടങ്ങിയവരായിരുന്നു രാഷ്ട്രീയ രംഗത്തു നിന്നുള്ള പ്രമുഖർ.
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീ കാന്ത്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമീർ ഖാന്‍, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ തുടങ്ങി വമ്പന്‍ താര നിര തന്നെ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 150ഓളം കലാകാരൻമാർ നേതൃത്വം നൽകുന്ന പ്രത്യേക സംഗീത പരിപാടി ഇന്ന് വിവാഹചടങ്ങുകൾക്ക് പകിട്ടേകും.അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന വിവാഹ ചടങ്ങുകൾ തിങ്കളാഴ്ചയാണ് പൂര്‍ണമാകുക.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…