NATIONAL NEWS

പുതിയ പദ്ധതിയുമായി അംബാനി; സിംഗപ്പൂരിൽ ഫാമിലി ഓഫീസ് ആരംഭിക്കാൻ തയ്യാറെടുത്ത് മുകേഷ് അംബാനി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഓഫീസിനായി ഒരു മാനേജരെയും നിയമിച്ചിട്ടുണ്ട്. മാനേജർ മറ്റ് ജീവനക്കാരെ തിരഞ്ഞെടുത്ത് ഉടൻ തന്നെ ഓഫീസിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിരവധി ധനികർ സിംഗപ്പൂരിൽ ഫാമിലി ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹെഡ്ജ് ഫണ്ട് ശതകോടീശ്വരൻ റേ ഡാലിയോ, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ എന്നിവർക്കെല്ലാം സിംഗപ്പൂരിൽ ഫാമിലി ഓഫീസുകളുണ്ട്. കുറഞ്ഞ നികുതികളും ഉയർന്ന സുരക്ഷയും സിംഗപ്പൂരിനെ കമ്പനികളുടെ പ്രിയപ്പെട്ടതാക്കുന്നു.

ഇന്ത്യയ്ക്ക് പുറത്തും തന്‍റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്, മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. ആരാംകോയുടെ ചെയർമാനായതിന് തൊട്ടുപിന്നാലെ, കമ്പനി അന്താരാഷ്ട്ര രംഗത്തേക്ക് കടക്കുകയാണെന്ന് അംബാനി പറഞ്ഞിരുന്നു.

admin

Recent Posts

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും

വെങ്ങാന്നൂർ പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ആദിപരാശക്തി, ദുർഗ്ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹ ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും…

31 mins ago

യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസ് !രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ ! എൻഐഎ ചോദ്യം ചെയ്യുന്നു !

തൃശ്ശൂര്‍ : യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധക്കേസിലെ രണ്ടാം പ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട്…

37 mins ago

കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ ; വീഡിയോ കാണാം….

രാഹുലല്ല അവന്റെ അമ്മൂമ്മ വന്നാലും പൗരത്വ നിയമം ബി ജെ പി നടപ്പിലാക്കും !

48 mins ago

ഗുർപത്വന്ത് സിം​ഗ് പന്നൂന്റെ കൊ-ല-പാ-ത-ക ശ്രമവുമായി ഇന്ത്യക്ക് ബന്ധമില്ല !

തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ

2 hours ago

140 കോടി ഇന്ത്യക്കാരെ അപമാനിച്ചു ! കോൺഗ്രസ് മാപ്പ് പറയണം ; സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…

2 hours ago

കുരുക്ക് മുറുക്കി ഇ ഡി ! മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…

3 hours ago