crime
കണ്ണൂര്‍: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ഉടനെ റിജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3.30 ന് മെഡിക്കൽ കോളേജ് പരിസരത്തു വെച്ചാണ് സംഭവം. തർക്കത്തെ തുടർന്ന് മൂന്നു പേർ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നേരത്തെയും മെഡിക്കൽ കോളേജിൽ ആംബുലൻസ് സർവീസുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവം. ബിയർ കുപ്പി കൊണ്ടാണ് റിജേഷിനു കുത്തേറ്റത്. മാത്രമല്ല തർക്കത്തിനിടെ മറ്റൊരു ആംബുലൻസ് ഡ്രൈവറാണ് കുത്തിയത്.
നേരത്തെ ആംബുലൻസുകൾക്ക് ക്യൂ സിസ്റ്റം നടപ്പിലാക്കിയിരുന്നു. അതിനിടെ റിജേഷിൻ്റെ ആംബുലൻസിന് ഫ്രീസർ സംവിധാനമില്ലെന്ന് കണ്ട് തർക്കമുണ്ടായി. പിന്നീട് ഇയാൾ തലശേരിയിൽ പോയി ഫ്രീസറുള്ള ആംബുലൻസ് എത്തിച്ച് സർവീസ് നടത്തി. ഇതേത്തുടർന്നാണ് പ്രകോപനത്തിനു കാരണമായതെന്നും സൂചനയുണ്ട്. സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം തുടങ്ങി. ആശുപത്രിയിലുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…