വാഷിംഗ്ടണ്‍:അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ ഇന്ത്യയുടെ മിഷന്‍ ശക്തിയെ കുറിച്ച് നടത്തിയ വിമര്‍ശനത്തെ തള്ളി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡീനോ ആണ് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
‘ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യയും അമേരിക്കയും നല്ല സഹകരണത്തിലാണ് പോകുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ വിവരസാങ്കേതിക രംഗത്തും കമ്യൂണിക്കേഷന്‍ രംഗത്തും വലിയ സംഭാവനകളാണ് ലോകത്തിനു നല്‍കിയിരിക്കുന്നത്. പ്രതിരോധ രംഗത്തും ഇത്തരം പരീക്ഷണങ്ങള്‍ അതതു രാജ്യങ്ങള്‍ നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അന്നു തന്നെ അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു’പല്ലാഡീനോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ മിഷന്‍ ശക്തിയെ വിമര്‍ശിച്ചത്. മിഷന്‍ ശക്തി എന്നു പേരിട്ട മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതു ഭയാനകമായ നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…