ന്യൂയോര്‍ക്ക്: സിറിയയിലെ സൈനിക നടപടി തുര്‍ക്കി ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുര്‍ക്കി മന്ത്രാലയങ്ങള്‍ക്ക് മീതെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. തുര്‍ക്കിയുടെ പ്രതിരോധ, ഊര്‍ജ മന്ത്രാലയങ്ങള്‍ക്കും പ്രതിരോധ, ഊര്‍ജ, ആഭ്യന്തര മന്ത്രിമാര്‍ക്കും എതിരെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. തുര്‍ക്കി ഉടനടി വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മുന്നറിയിപ്പ് നല്‍കി.
ഐഎസ് തീവ്രവാദത്തെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് തുര്‍ക്കി ചെയ്യുന്നതെന്നും സ്റ്റീവന്‍ നുച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. തുര്‍ക്കിയുടെ സമ്ബദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ഉപരോധമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുച്ചിന്‍ പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്നതും സാധാരണക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്നതുമാണ് തുര്‍ക്കി സര്‍ക്കാരിന്റെ നടപടികളെന്ന് നുച്ചിന്‍ പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനെ ഫോണില്‍ വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ തന്നെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി പെന്‍സ് അറിയിച്ചു. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ക്ക് തുര്‍ക്കി തയ്യാറാകണമെന്നും മൈക്ക് പെന്‍സ് ആവശ്യപ്പെട്ടു. സിറിയയെ ആക്രമിക്കാനുള്ള അനുമതി തുര്‍ക്കിക്ക് അമേരിക്ക നല്‍കിയിട്ടില്ലെന്നും പെന്‍സ് പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…