ജെയിംസ് വാട്സൺ
ഭീവണ്ടി : മഹാരാഷ്ട്രയിലെ ഭീവണ്ടിക്ക് സമീപം ചിംപാഡ ഗ്രാമത്തിൽ പ്രാർത്ഥനായോഗത്തിനിടെ ഗ്രാമീണരെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതിന് അറസ്റ്റിലായ അമേരിക്കൻ പൗരൻ അമേരിക്കൻ സേനയിലെ ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 58 വയസ്സുകാരനായജെയിംസ് വാട്സനാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമിലുള്ള ഇയാളുടെ വീഡിയോ ക്ലിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ജെയിംസ് വാട്സണിന് പുറമെ സൈനാഥ് ഗണപതി സർപേ (42), മനോജ് ഗോവിന്ദ് കോൽഹ (35), എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ബിസിനസ് വിസയിലാണ് വാട്സൺ ഇന്ത്യയിലെത്തിയതെന്നും വിസ നിയമങ്ങൾ ലംഘിച്ച് മതപരമായ പ്രവർത്തനങ്ങളിൽ ഇയാൾഏർപ്പെട്ടെന്നും വ്യക്തമായിട്ടുണ്ട്.
ചിംപാഡ ഗ്രാമത്തിലെ ഒരു പ്രാദേശിക താമസക്കാരനായ രവീന്ദ്രനാഥ് ഭുർക്കുട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മനോജ് ഗോവിന്ദ് കോൽഹയുടെ വീടിന് പുറത്ത് വെള്ളിയാഴ്ച വൈകുന്നേരം നടന്ന പ്രാർത്ഥനാ യോഗത്തിൽ ഏകദേശം 35 ഓളം ഗ്രാമീണർ പങ്കെടുത്തിരുന്നു. യോഗത്തിൽ വെച്ച് വാട്സണും കൂട്ടാളികളും കൊണ്ടുവന്ന പുസ്തകങ്ങൾ വായിച്ച ശേഷം ക്രിസ്തുമതത്തെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങി.
ഇവർ ഗ്രാമീണരോട് “ഹിന്ദുമതം അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും, ക്രിസ്തുമതം സ്വീകരിക്കുന്നത് സന്തോഷവും, ഐശ്വര്യവും, രോഗങ്ങളിൽ നിന്ന് സൗഖ്യവും നൽകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. രോഗങ്ങൾ മരുന്നുകൊണ്ട് ഭേദമാവില്ലെന്നും, ക്രിസ്ത്യൻ പ്രാർത്ഥനയിലൂടെയും പ്രസാദമായി നൽകുന്ന വീഞ്ഞ് കുടിക്കുന്നതിലൂടെയും മാറുമെന്നും ഇവർ അവകാശപ്പെട്ടു. കുട്ടികളെ എളുപ്പത്തിൽ സ്വാധീനിക്കാനാകുമെന്നതിനാൽ അവരെയും ഇവർ ലക്ഷ്യമിട്ടതായും ആരോപണമുണ്ട്. രോഗമുള്ള കുട്ടികളുടെ പേരുകൾ കുറിച്ചെടുക്കാൻ നോട്ട്പാഡ് ഉപയോഗിക്കുകയും തുടർന്ന് അവരെ നിർബന്ധിച്ച് തടഞ്ഞുവെച്ച ശേഷം വാട്സൺ നെറ്റിയിൽ കൈവെച്ച് ദൈവികമായ ചടങ്ങുകൾ നടത്തി രോഗശാന്തി നൽകാൻ ശ്രമിച്ചതായും ഗ്രാമീണർ മൊഴി നൽകി.
നിലവിൽ മതവികാരം വ്രണപ്പെടുത്തുക (ഭാരതീയ ന്യായ സംഹിത, സെക്ഷൻ 299, 302), വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുക (വിദേശ നിയമം), അത്ഭുതരോഗശാന്തി അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കൽ (മഹാരാഷ്ട്രയിലെ 2013-ലെ അന്ധവിശ്വാസ വിരുദ്ധ നിയമം) തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
വാട്സന്റെ സന്ദർശനങ്ങളെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഇയാൾ എത്രതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്, എത്ര ഗ്രാമങ്ങളിലെ ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, മഹാരാഷ്ട്രയിലെ പ്രാദേശിക കൂട്ടാളികളുടെ ശൃംഖല എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നു. ഇവരുടെ വാഹനം ഉൾപ്പെടെയുള്ളവയിൽ നിന്ന് മതഗ്രന്ഥങ്ങളും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വാട്സനെ കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടു കിട്ടാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
ചില റിപ്പോർട്ടുകൾ പറയുന്നത്, വാട്സൺ ഇപ്പോഴും അമേരിക്കൻ മിലിട്ടറിയുടെ ഇന്റലിജൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ്. അതേസമയം ഇക്കാര്യത്തിൽ ആധികാരികത കൈവന്നിട്ടില്ല. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിലടക്കം കൂടുതൽ വ്യക്തത വരുമെന്നാണ് വിവരം
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…