Categories: International

അമേരിക്കൻ മാധ്യമപ്രവർത്തകർ ചൈനയിലേക്ക് പോകണ്ട

ബെയ്ജിംഗ് : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ വിലക്ക്‌. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാന്‍ ചൈനീസ് ഭരണകൂടം നിര്‍ദേശം നല്‍കി. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ആവശ്യം. യുഎസ് മാധ്യമ മേഖലകളില്‍ തൊഴിലെടുക്കുന്ന ചൈനീസ് വംശജരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ ഈ തീരുമാനം.

യുഎസ് മാധ്യമപ്രവര്‍ത്തകരെ ചൈനയില്‍ മാത്രമല്ല ഹോങ്കോംഗിലെയും മക്കാവുവിലെയും പ്രത്യേക ഭരണപ്രദേശങ്ങളിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ചൈന അറിയിച്ചു. വോയ്സ് ഓഫ് അമേരിക്ക, ടൈം മാഗസിന്‍ എന്നിവയടക്കമുള്ള മാധ്യമങ്ങളുടെ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. കൂടാതെ ഈ വര്‍ഷം അവസാനത്തോടെ കാലഹരണപ്പെടുന്ന പ്രസ് കാര്‍ഡുകള്‍ 10 ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

admin

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

13 mins ago

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

1 hour ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

2 hours ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

3 hours ago