പ്രതീകാത്മക ചിത്രം
കീവ്: റഷ്യന്‍ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ യുക്രെയ്ന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. അമേരിക്കൻ നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. റഷ്യന്‍ മിസൈലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സാരമായി തകരാര്‍ സംഭവിച്ച എഫ്-16 ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചതിനാല്‍ പൈലറ്റിന് വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തു കടക്കാൻ സാധിച്ചില്ല. യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 യുദ്ധവിമാനം തകരുന്നത്.
477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് പ്രാദേശികസമയം ശനിയാഴ്ച രാത്രിയോടെ റഷ്യ ആക്രമണം നടത്തിയത്. മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയില്‍ നടന്നത്. അതിർത്തി പങ്കിടുന്ന പ്രദേശത്തിന് പുറമെ കിഴക്കന്‍ യുക്രെയ്നിലും ആക്രമണം നടന്നു. യുക്രെയ്നുമായി അതിര്‍ത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധവിമാനങ്ങളെ സജ്ജരാക്കി. ആക്രമണങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റഷ്യ ആയച്ച ഡ്രോണുകളില്‍ 211 എണ്ണം യുക്രൈന്‍ വെടിവെച്ചിട്ടു. റഷ്യ അയച്ച മിസൈലുകളില്‍ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ ലക്ഷ്യത്തിൽ പതിച്ചു. ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് എഫ്-16 യുദ്ധവിമാനം തകര്‍ന്നത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…