ameya-mathew-new-instagram-post
സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് അമേയ മാത്യു.മനോഹരമായ ഫോട്ടോഷൂട്ടുകൾ താരം പങ്കുവെക്കുന്നത് രസകരമായ അടികുറിപ്പോട് കൂടിയാണ്. ചിത്രങ്ങൾക്കൊപ്പം താരത്തിന്റെ അടിക്കുറിപ്പുകളും വൈറലാവാറുണ്ട്.
ഇപ്പോഴിതാ തന്റെ ഇൻബോക്സിലെത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് താരം കുറിച്ച വാക്കുകളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ”പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്.”എന്നാണ് അമേയ കുറിച്ചത്.
”ലോല 2022 -ദൈവമേ… പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല… നിങ്ങൾ നന്നായതായി ഞാനും, ഞാൻ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകൾ ക്ലിയർ ചെയ്യുക…!!”- അമേയ കുറിച്ചു. ചുവന്ന സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു അമേയയുടെ കുറിപ്പ്.
അതേസമയം, താരത്തിന്റെ രസകരമായ പോസ്റ്റിൽ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കോഴി ശല്യം കൂടുതലാണോ മാഡം എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ കോഴികൾ അല്ലാത്തവരെ എന്തു ചെയ്യും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഒന്നും ചെയ്യാനില്ല എന്നാണ് ഇതിന് അമേയ മറുപടി നൽകിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…