PSC
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഫെബ്രുവരി 18വരെ പിഎസ്‌സി (PSC) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖവും മാറ്റി. ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സര്‍വീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാന്‍ പി.എസ്.സി. തീരുമാനിച്ചു.
വകുപ്പ് തല പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു നൽകുന്നതും അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവക്കാൻ തീരുമാനിച്ചു. പ്രൊബേഷൻ-ഡിക്ലറേഷൻ, പ്രമോഷൻ എന്നിവ due ആയിട്ടുള്ളവർ ഓഫീസ് മേലധികാരിയുടെ ശുപാർശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തിൽ e-mail ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, 695004 എന്ന മേൽവിലാസത്തിൽ അയച്ചാലോ മതിയാകുന്നതാണ്. അതേസമയം ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടര്‍ അഥോറിറ്റി ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…