മുഹമ്മദ് അസറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
ഹൈദരാബാദ്: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പതിനാറായി. മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അസറുദ്ദീന്‍. നിലവില്‍ അസറുദ്ദീന്‍ തെലങ്കാന നിയമസഭയിലെയോ നിയമസഭാ കൗണ്‍സിലിലെയോ അംഗമല്ല .നേരത്തെ, ഗവര്‍ണര്‍ക്ക് നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്നവരുടെ ക്വാട്ടയിലുള്‍പ്പെടുത്തി അസറുദ്ദീന്റെ പേര് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍ ആറുമാസത്തിനകം നിയമസഭയുടെ ഇരുസഭകളില്‍ ഏതെങ്കിലുമൊന്നിൽ അസറുദ്ദീന്‍ ഉറപ്പായും അംഗത്വം നേടിയിരിക്കണം.
നവംബര്‍ 11-ന് ഉപതെ രഞ്ഞെടുപ്പു നടക്കുന്ന ജൂബിലിഹില്‍സ് മണ്ഡലത്തിലെ വിജയം ലക്ഷ്യമിട്ടാണ് രേവന്ത് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്നാണ് ബിജെപി ആരോപിക്കുന്നത് . ജൂബിലി ഹില്‍സിന്റെ ജനസംഖ്യയില്‍ മുപ്പത് ശതമാനത്തോളം മുസ്‌ലിങ്ങളാണ്. അസറുദ്ദീന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സില്‍നിന്ന് അസറുദ്ദീന്‍ മത്സരിച്ചിരുന്നെങ്കിലും ബിആര്‍എസിന്റെ മഗന്തി ഗോപിനാഥിനോട് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഗോപിനാഥ് മരിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…