അഹമ്മദാബാദ്: ദണ്ഡി സൈക്കിള്‍ യാത്രയ്ക്ക് തുടക്കംകുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amit Shah flags off ‘Dandi Cycle Yatra’ on 92nd anniversary of historic march). ഗുജറാത്ത് വിദ്യാപീഠ് ആണ് ദണ്ഡി സൈക്കിള്‍ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ കൊച്ചരബ് ആശ്രമത്തില്‍ നിന്നും ദണ്ഡിയിലേക്കാണ് സൈക്കിള്‍ യാത്ര നടത്തുന്നത്.
ദണ്ഡി മാര്‍ച്ചിന്റെ 92ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘ദണ്ഡി സൈക്കിള്‍ യാത്ര’ നടത്താൻ തീരുമാനിച്ചത്. അമിത് ഷാ സൈക്കിള്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച സത്യാഗ്രഹ യാത്ര 24 ദിവസങ്ങൾക്കു ശേഷമാണ് നവസാരിയിലെ ദണ്ഡി കടപ്പുറത്തെത്തിയത്. ഉപ്പു കുറുക്കി ഗാന്ധിജി ഉപ്പിന്റെ വിൽപ്പനയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. രാജ്യത്ത് വലിയ അലയൊലികളുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു.
രാജ്യത്തെ കടപ്പുറങ്ങളിൽ എല്ലാം സ്വാതന്ത്ര്യസമര സേനാനികൾ ഉപ്പു കുറുക്കി അറസ്റ്റിലായി. ഗാന്ധിയെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതോടെ ആഗോള ശ്രദ്ധ നേടിയ ഉപ്പു സത്യാഗ്രഹം കൂടുതൽ കരുത്താർജിച്ചു. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. ഒരു വർഷക്കാലം നീണ്ടു നിന്ന സമരമായിരുന്നു ഇത്.
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…