India

”മോദിയ്ക്കും, ഇന്ത്യൻ സർക്കാരിനും അകമഴിഞ്ഞ നന്ദി”; യുദ്ധഭൂമിയിൽ നിന്ന് നേപ്പാൾ വംശജരെ രക്ഷിച്ചതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യയുടെ നയതന്ത്രത്തെ വാനോളം ഉയർത്തുന്നതായിരുന്നു ഓപ്പറേഷൻ ഗംഗ. അത്യധികം തന്ത്രപരമായ നീക്കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന ഓപ്പറേഷൻ ഗംഗ എന്ന ദൗത്യത്തെ ലോകരാഷ്ട്രങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഈ രക്ഷാദൗത്യത്തിലൂടെ ഇന്ത്യാക്കാരെ മാത്രമല്ല മറ്റു രാജ്യങ്ങളിലുളളവരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ യുക്രെയ്‌നിൽ കുടുങ്ങിക്കിടന്ന നേപ്പാൾ വംശജരെ രക്ഷിച്ച് തിരികെ കൊണ്ടുവന്ന ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബെ(Nepal PM thanks PM Modi for evacuating 4 Nepali nationals).

നാല് നേപ്പാൾ വംശജരെയാണ് ഇന്ത്യ രക്ഷാദൗത്യത്തിലൂടെ തിരികെ എത്തിച്ചത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നതായി ഷേർ ബഹാദൂർ പറഞ്ഞു. ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ നിന്ന് കേന്ദ്ര സർക്കാർ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും രാജ്യത്തെത്തിച്ചിരുന്നു.

സ്വന്തം രാജ്യക്കാരെ എത്തിച്ചതിനൊപ്പമാണ് അയൽ രാജ്യങ്ങൾക്കും ഇന്ത്യ സഹായമായത്. ഇതിനുപിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നരേന്ദ്രമോദിക്ക് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. 20,000 ത്തോളം പേരെയാണ് ഇതുവരെ യുക്രെയ്‌നിൽ നിന്നും സുരക്ഷിതമായി ഇന്ത്യ മടക്കിയെത്തിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

6 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

6 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

7 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

16 hours ago