വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ സർക്കാർ ഇതര സംഘടനകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പുതിയ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർക്ക് വിദേശത്തുനിന്നും സഹായം സ്വീകരിക്കാൻ കഴിയില്ല.
മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നേടിയതും 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുമുള്ള സ്ഥാപനങ്ങൾക്കും മാത്രമാണ് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന സർക്കാർ ഇതര സംഘടനകൾ വിദേശ സംഭാവന നൽകുന്നവരിൽ നിന്നും വാങ്ങാനുദ്ദേശിക്കുന്ന സംഭാവന തുക എത്രയാണെന്നും എന്തിനു വേണ്ടിയാണെന്നും വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സന്നദ്ധസംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നൽകുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരെ ആകാൻ പാടില്ല.
രണ്ടുമാസം മുമ്പ് എൻ.ജി.ഒ ഭാരവാഹികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കി എഫ്.സി.ആർ.എ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനം.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…