ദില്ലി : പൗരത്വ പട്ടികയില്‍ മുസ്ലിം വിരുദ്ധതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ പട്ടിക സംബന്ധിച്ച നടപടികള്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്‍റെയും ഉത്തരവിന്‍െറയും അടിസ്ഥാനത്തിലാണ് നടപ്പാക്കിയത് . നിലവിലുള്ള പൗരത്വ പട്ടികയിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് പഴുതുകളടച്ചുള്ള പട്ടികയാക്കി മാറ്റുമെന്നും രാജ്യത്താകമാനം ഇത് നടപ്പിക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .
‘ എല്ലാവരേയും ഇന്ത്യയില്‍ കഴിയുന്നതിന് അനുവദിക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസ് ഒരിക്കലും അനധികൃത കുടിയേറ്റം തടഞ്ഞിട്ടില്ല . ആളുകളെ തിരിച്ചറിഞ്ഞതിനു ശേഷം അവരെ തിരിച്ചയക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളുമെന്നും പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്നും’ അമിത് ഷാ പറഞ്ഞു.
‘ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ട് മൗലികവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു . പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല, എത് സംഘടനയായാലും അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരെ തടയാന്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…