Friday, June 14, 2024
spot_img

കേരളത്തിലുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട്​ നടത്തുന്ന മൗലികവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി : പൗരത്വ പട്ടികയില്‍ മുസ്​ലിം വിരുദ്ധതയില്ലെന്ന് ​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. പൗരത്വ പട്ടിക സംബന്ധിച്ച നടപടികള്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്‍റെയും ഉത്തരവിന്‍െറയും അടിസ്ഥാനത്തിലാണ്‌ നടപ്പാക്കിയത് ​. നിലവി​ലുള്ള പൗരത്വ പട്ടികയിലെ പ്രശ്​നങ്ങള്‍ കണ്ടെത്തി പരിഹരിച്ച്‌​ പഴുതുകളടച്ചുള്ള പട്ടികയാക്കി മാറ്റുമെന്നും രാജ്യത്താകമാനം ഇത്​ നടപ്പിക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .

‘ എല്ലാവരേയും ഇന്ത്യയില്‍ കഴിയുന്നതിന്​ അനുവദിക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസ്​ ഒരിക്കലും അനധികൃത കുടിയേറ്റം തടഞ്ഞിട്ടില്ല . ആളുകളെ തിരിച്ചറിഞ്ഞതിനു ശേഷം അവരെ തിരിച്ചയക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളുമെന്നും ​ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്നും’ അമിത്​ ഷാ പറഞ്ഞു.
‘ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ട്​ മൗലികവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു ​. പോപ്പുലര്‍ ഫ്രണ്ട്​ മാത്രമല്ല, എത്​ സംഘടനയായാലും അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരെ തടയാന്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles