Featured

ലോക് സഭയിൽ അമിത് ഷാ – ഒവൈസി വാക്‌പോര്: പേ​ടി​പ്പി​ക്ക​രു​തെ​ന്ന് ഒ​വൈ​സി; പേ​ടി​യു​ണ്ടെ​ങ്കി​ൽ എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന് അ​മി​ത് ഷാ

ദില്ലി: എ​ൻ​ഐ​എ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​യ്ക്കി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദീ​ൻ ഒ​വൈ​സി​യും ത​മ്മി​ൽ ലോ​ക്സ​ഭ​യി​ൽ രൂ​ക്ഷ​മാ​യ വാക്‌പോര് . ബി​ജെ​പി എം​പി സ​ത്യ​പാ​ൽ സിം​ഗ് പ്ര​സം​ഗി​ക്ക​വെ ഒ​വൈ​സി തടസ്സപ്പെടുത്തിയിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.

ഒ​വൈ​സിയുടെ പ്രവർത്തിയെ കടുത്ത ഭാഷയിലാണ് അമിത് ഷാ വിമർശിച്ചത്. പ്ര​തി​പ​ക്ഷ നി​ര​യി​ലേ​ക്കു നോ​ക്കി അമിത് ഷാ കു​പി​ത​നാ​യി സംസാരിക്കവെ മ​റു​പ​ടി​യു​മാ​യി എ​ഴു​ന്നേ​റ്റ ഒ​വൈ​സി, പേ​ടി​പ്പി​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്നും ത​നി​ക്കു​നേ​രെ വി​ര​ൽ ചൂ​ണ്ട​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ നി​ങ്ങ​ളു​ടെ ഉ​ള്ളി​ൽ പേ​ടി ഉ​ണ്ടെ​ങ്കി​ൽ പി​ന്നെ ഞ​ങ്ങ​ൾ എ​ന്തു ചെ​യ്യാ​നാ​ണ് എ​ന്നാ​യി​രു​ന്നു ഉരുളക്കുപ്പേരി പോലെ അ​മി​ത് ഷാ​യു​ടെ മ​റു​പ​ടി.

ഒവൈസിയെക്കൂടാതെ കോൺഗ്രസും ഇന്ന് സഭയിൽ അമിത് ഷായുടെ വാക് ശരങ്ങൾക്കിരയായി. തീവ്രവാദം തടയുന്നതിന് നിലവിലുണ്ടായിരുന്ന പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പിന്‍വലിച്ചതിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പോട്ട പിന്‍വിച്ചത് അതിന്റെ ദുരുപയോഗം കാരണമല്ല. മറിച്ച് വോട്ട് ബാങ്കിന് വേണ്ടിയാണെന്നും അമിത് ഷാ ആരോപിച്ചു.

പോട്ട പിന്‍വലിച്ചത് തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. വര്‍ധിച്ച ഭീകരാക്രമണങ്ങള്‍ കാരണമാണ് മുംബൈ ഭീകരാക്രമണത്തിന് ശേഷം യു പി എ സര്‍ക്കാരിന് എന്‍ ഐ എ രുപീകരിക്കേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു. എന്‍ ഐ എ ഭേദഗതി ബില്ലിന് എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കണമെന്നും സഭയിലെ ഭിന്നാഭിപ്രായങ്ങള്‍ തീവ്രവാദികളെ സന്തോഷിപ്പിക്കുകയേ ഉള്ളുവെന്നും അമിത് ഷാ പറഞ്ഞു.

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

8 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

8 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

9 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

16 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

17 hours ago