തിരുവനന്തപുരം: ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കോളേജില്‍ പരീക്ഷയുടെ ചുമതലയുള്ള ഡോ. അബ്ദുള്‍ ലത്തീവിനെ അന്വേഷണവിധേയമായി മാറ്റിനിറുത്താന്‍ കോളേജ് വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ ഡോ. സുമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇന്നും നാളെയും കോളേജിന് അവധി നല്കി. വ്യാഴാഴ്ച കോളേജ് തുറക്കുമ്പോള്‍ മുന്‍കരുതലെന്ന നിലയ്ക്ക് പൊലീസിനെ നിയോഗിക്കുമെന്ന് പ്രിന്‍സിപ്പല്‍ വിശ്വംഭരന് അറിയിച്ചു. ശിവരഞ്ജിത്ത് അടക്കം ഏഴ് പ്രതികളെയും അനിശ്ചിതകാലത്തേക്ക് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് അബ്ദുള്‍ ലത്തീവിനെ മാറ്റിനിറുത്തുക. എത്ര കെട്ട് ഉത്തരക്കടലാസുകള്‍ കോളേജിലെത്തി, ഏത് സീരിയല്‍ നമ്പരിലുള്ള ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന് ലഭിച്ചത്, യൂണിവേഴ്സിറ്റിയില്‍ നിന്നാണോ കോളേജില്‍ നിന്നാണോ ലഭിച്ചത് എന്നിവ അന്വേഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…