India

ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മഹാരാഷ്ട്രയിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാവും; കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കി ബിജെപി

ദില്ലി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലേക്ക്. ലോക്സഭാ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ മഹാരാഷ്‌ട്ര സന്ദർശിക്കുന്നത്. ഛത്രപതി സംഭാജി നഗർ വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ബിജെപി പ്രവർത്തകർ സജ്ജമാക്കിയിരിക്കുന്നത്.

ഛത്രപതി സംഭാജിനഗർ, അകോല, ജൽഗാവ് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന നിരവധി പൊതുപരിപാടികളിൽ അമിത് ഷാ പങ്കെടുക്കും. പൊതുപരിപാടികളിൽ പങ്കെടുത്ത് സംസ്ഥാനത്തെ യുവാക്കളെയും കർഷകരെയും കാണുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സന്ദർശനത്തിന് മുന്നോടിയായി അമിത് ഷാ എക്സിൽ കുറിച്ചു.

ഛത്രപതി സംഭാജിനഗറിലെ ക്രാന്തി ചൗക്കിലുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയിൽ ഹാരമണിഞ്ഞ ശേഷമായിരിക്കും മറ്റ് പരിപാടികളിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ നിരവധി യോ​ഗങ്ങൾ നടക്കും. തുടർന്ന് ബിജെപി പ്രവർത്തകരുമായി നടക്കുന്ന വിപുലമായ ചർച്ചകളിലും അ​ദ്ദേഹം പങ്കെടുക്കും. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് കമ്മിറ്റിയുമായും കോർ കമ്മിറ്റിയുമായും യോഗം നടത്തും.

anaswara baburaj

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

3 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

3 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

3 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

4 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

4 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

4 hours ago