ദില്ലി: പൗരത്വ നിയമ ഭേഭഗതി വിഷയത്തില്‍ രാജ്യവ്യാപveക പ്രക്ഷോഭം ശക്തമാകുകയാണെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. രാജ്യത്താകെയുള്ള മുന്നൂറിലധികം യൂണിവേഴ്സിറ്റികളിലെ 22 ഇടത്ത് പ്രതിഷേധം ഉണ്ടായതുകൊണ്ട് അത് രാജ്യവ്യാപക പ്രതിഷേധമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
ജാമിഅ മില്ലിയയിലും അലിഗഡിലും ഉള്‍പ്പെടെ നാലിടത്ത് മാത്രമാണ് ശക്തം എന്ന് പറയാവുന്ന പ്രക്ഷോഭം ഉണ്ടായത്. ഒറ്റപ്പെട്ട ഈ പ്രതിഷേധങ്ങളെയാണ് രാജ്യവ്യാപക പ്രക്ഷോഭമാക്കി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. പൗരത്വ ഭേഭഗതി അനീതി നേരിട്ട വിഭാഗത്തിന്റെ മനുഷ്യവകാശ സംരക്ഷണത്തിനാണ്. നിയമം നടപ്പാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
അതിനിടെ ഞായറാഴ്ച ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രക്ഷോഭത്തിന് പിന്നിലെ ഗൂഢാലോചന വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന പൊലീസ് എഴുപേരെ പ്രതിചേര്‍ത്ത് പ്രഥമ വിവര പട്ടിക സമര്‍പ്പിച്ചു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അസിഫ് ഖാന്‍, പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരായ ആശു ഗവമി, മുസ്തഫ ഹൈദര്‍, ഐസ അംഗം ചന്ദന്‍ കുമാര്‍, എസ്ഐഒ നേതാവ് ആസിഫ് തന്‍ഹ, സിവൈഎസ്എസ് പ്രവര്‍ത്തകന്‍ കാസിം ഉസ്മാനി എന്നിവരുടെ പേരുകളാണ് പട്ടികയില്‍.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…
ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…
ടെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപത്തിയാറുകാരൻ ഇർഫാൻ സുൽത്താനിയെ ഇറാൻ നാളെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന്…
സ്കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല…
ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു…