കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം അടുത്ത തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.
2018ല്‍ കൊല്‍ക്കത്ത പ്രസ്‌ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് നേടുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. ഇപ്പോള്‍ ഞാന്‍ പറയുന്നു അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 200 സീറ്റ് നേടുമെന്ന്. ഇതുകേട്ട് ഈ മുറിയില്‍ ആരും ചിരിക്കുന്നില്ലെന്നത് എനിക്ക് സന്തോഷമാണ്. ഇന്ന് ചിരിക്കാനുള്ള അവസരം എനിക്കാണ് എന്നും അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, തൃണമൂല്‍ മന്ത്രി സുവേന്ദു അധികാരി എന്നിവര്‍ ബിജെപിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അമിത് ഷാ കൃത്യമായ മറുപടി പറഞ്ഞില്ല. എന്തിന് രണ്ട് പേരില്‍ നിര്‍ത്തണം, പട്ടികയില്‍ കൂടുതല്‍ പേരുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ധവളപത്രമിറക്കണമെന്നും 2018 മുതല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ ബംഗാള്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 100 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പല കേസിലും ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.ബന്ധുവിനെ മുഖ്യമന്ത്രിയാക്കാനാണ് മമതയുടെ ആഗ്രഹമെന്നും കുടുംബവാഴ്ച ബംഗാള്‍ ജനത അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…