amitshah in bengal
ഗുവാഹത്തി: അസമിൽ മൂന്നുദിവസത്തെ പര്യടനത്തിനായി കേന്ദ്രമന്ത്രി അമിത്ഷാ എത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം അസമിൽ എത്തിയത്. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു.
ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായായിരുന്നു അമിത് ഷാ അസമിൽ എത്തിയത്. വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം സർക്കാരിന്റെ വിവധ പദ്ധതികളും ഉദ്ഘാടനം ചെയ്യും. നാളെയാണ് അസമിൽ ബിജെപി സർക്കാർ അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുന്നത്.
നാളെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ അമിത് ഷാ ജനങ്ങളെ അഭിസംബോധനയും ചെയ്യും ഇതിന് ശേഷം സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയുൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം നടത്തും. ഇതിന് ശേഷം സർക്കാരിന്റെ വിവിധ നിർമ്മാണ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. പൊതു ഓഡിറ്റോറിയങ്ങൾ, ഇന്റഗ്രേറ്റഡ് ഡിസി ഓഫീസ്, പോലീസ് കമ്മീഷണറേറ്റ് ബിൽഡിംഗ്, ഗുവാഹത്തി പോലീസ് റിസെർവ് ഭവൻ എന്നിവയുടെ നിർമ്മാണമാണ് സർക്കാർ നടപ്പിലാക്കാൻ പോകുന്നത്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…