ദില്ലി- ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദ്ദുസ്സമാൻ ഖാനും ഓഗസ്ത് ഏഴിന് ദില്ലിയിൽ കുടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ഇന്ത്യ ഉന്നയിക്കും. ആസാമിലെ ദേശീയ പൗരന്മാരുടെ രജിസ്റ്ററിൽ നിന്നും 40 ലക്ഷത്തോളം പേരെ ഒഴിവാക്കിയതിന് ശേഷം അയൽരാജ്യവുമായി നാടുകടത്തൽ കരാറിൽ ഏർപ്പെടാൻ ഇന്ത്യ താല്‍പര്യപ്പെടുന്നുണ്ട്.
അമിത് ഷാ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയുമായി ആറ് റൗണ്ട് ചർച്ചകൾ നടത്താനാണ് സാധ്യത.അതിർത്തി കടന്നുളള കളളക്കടത്ത്,വ്യാജ ഇന്ത്യൻ കറൻസി, ഇന്ത്യൻ വിമത ഗ്രൂപ്പുകൾ, റോഹിംഗ്യൻ അഭയാർത്ഥികൾ എന്നിവയും ചർച്ച ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇരു രാജ്യങ്ങളിലും പൊതു തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ആദ്യ ഉഭയകക്ഷി ചർച്ചയാണിത്. ഇസ്ലാമിക് സ്റ്റേറ്റ് , അൽഖ്വയ്ദ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് അടുത്തിടെ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ബോംബാക്രമണങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രിമാര്‍ ചര്‍ച്ച ചെയ്യും.
അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബംഗ്ലാദേശിലെ ജമാ അത്ത് ഉൽ മുജാഹുദ്ദീൻ പോലുളള ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ അമിത് ഷാ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിക്കും. അതിർത്തി സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ,ത്രിപുര. അസം എന്നിവിടങ്ങളിൽ നിന്നുളള യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതിന് ചില ഗ്രൂപ്പുകളെ ആഭ്യന്തരമന്ത്രാലയം അടുത്തിടെ വിലക്കിയിരുന്നു.
മുൻ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് കഴിഞ്ഞ വർഷം ധാക്ക സന്ദർശന വേളയിൽ ഉദ്ഘാടനം ചെയ്ത ധാക്കയിലെ സംയോജിത അത്യാധുനിക ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിന്‍റെ അവസ്ഥ ഇരു നേതാക്കളും ചർച്ച ചെയ്യും
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…