amitshah
നിസാം ഉസ്മാൻ അലി ഖാന്റെ ഭരണത്തിൽ നിന്ന് ഹൈദരാബാദ് സംസ്ഥാനം മോചിപ്പിക്കപ്പെട്ടതിന്റെ 75 വർഷത്തെ സ്മരണയ്ക്കായി തെലങ്കാനയിലെ സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് “ഹൈദരാബാദ് വിമോചന ദിനം” ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
അമിത് ഷാ സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തി “ഹൈദരാബാദ് വിമോചന ദിന” ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1947-ൽ നൈസാമിന്റെ ഭരണത്തിൽ നിന്ന് ഹൈദരാബാദ് സംസ്ഥാന വിമോചനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച്ച തലസ്ഥാനത്തെത്തി എന്നത് ശ്രദ്ധേയമാണ്.
‘ഹൈദരാബാദ് സംസ്ഥാന വിമോചന’ത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സെപ്തംബർ 17 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത് .
സെപ്തംബർ 17-ന് കേന്ദ്രസർക്കാർ “ഹൈദരാബാദ് വിമോചന ദിനം” ആയി ആചരിക്കുന്ന വേളയിൽ, അതേ ദിവസം തന്നെ ‘ദേശീയ ഏകീകരണ ദിന’മായി ആചരിക്കുമെന്ന് മുഖ്യമന്ത്രി കെസിആറിന്റെ നേതൃത്വത്തിലുള്ള ടിആർഎസ് സർക്കാർ പ്രഖ്യാപിച്ചു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…