vijay-babu-came-to-attend-the-amma-meeting
കൊച്ചി: താരസംഘടനയായ അമ്മയിൽ പോര്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാലാ പാർവതി രാജിവച്ചു. പീഡനക്കേസ് പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടി രാജിവച്ചത്. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ വാർത്താകുറിപ്പിൽ വിയോജിപ്പുണ്ടെന്നും മാലാ പാർവതി വ്യക്തമാക്കി.
ശ്വേത മേനോൻ ചെയർപേഴ്സനായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി വിജയ് ബാബുവിനെതിരേ നടപടി വേണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച ചേർന്ന യോഗം അത് അംഗീകരിച്ചില്ല. വിജയ്ബാബു നല്കിയ കത്ത് അംഗീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ മാത്രമാണ് അമ്മയുടെ നടപടിയൊതുങ്ങിയത്.
ഇതിനെതിരെയുള്ള പ്രതിഷേധമെന്നോണമാണ് മാല പാർവതി രാജി വച്ചത്. ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നതു വരെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നു തത്കാലം മാറിനില്‍ക്കുന്നതായി കാണിച്ച് വിജയ്ബാബു സമര്‍പ്പിച്ച കത്ത് ചര്‍ച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു എന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…