അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം രണ്ബീര് കപൂറും ആലിയ ഭട്ടും വിവാഹിതരായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിലായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ താരദമ്പതികൾക്ക് ആശംസകൾ നേർന്ന് അമുൽ പങ്കുവച്ച ഡൂഡിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. “അമുൽ ടോപ്പിക്കൽ: ദി ആലിയ-രൺബീർ ഷാദി!” എന്ന ക്യാപ്ഷനോടെയാണ് തങ്ങളുടെ ഐക്കണിക് ഡൂഡിൽ ഷെയർ ചെയ്തിരിക്കുന്നത്. നവദമ്പതികൾക്കൊപ്പം നിൽക്കുന്ന അമുൽ പെൺകുട്ടിയാണ് സിഗ്നേച്ചർ ശൈലിയിൽ നിർമ്മിച്ച ഡൂഡിൽ ഉള്ളത്. ഒപ്പം രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും കാർട്ടൂൺ പതിപ്പുകൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ജന ഹൃദയങ്ങൾ കീഴടക്കുകയാണ് ചിത്രം. ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.
അതേസമയം നടി ആലിയ തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയ ആകെ തരംഗമായിരിക്കുകയാണ് ഈ താരവിവാഹം. ശേഷം വധുവരന്മാർ ഒരുമിച്ച പൊതുയിടത്തിലെത്തുകയും ചെയ്തു. ഇരുവരും തങ്ങളുടെ ആരാധകർക്ക് അഭിവാദ്യം അറിയിക്കുകയും ചെയ്തു. പിന്നാലെ റൺബീർ തന്റെ വധുവായ ആലിയ കൈയ്യിലെടുത്തു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗായിരിക്കുകയാണ്. ആലിയയെ തന്റെ കൈകളിൽ എടുത്ത് രൺബീർ വീടിന്റെ ഉള്ളിലേക്ക് പോകുന്നതാണ് വിഡിയോ.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…