പരസ്യത്തിൽ നിന്ന്
കൊളംബോ : വിനോദ സഞ്ചാരികളെ മാടി വിളിച്ചുകൊണ്ട് രാമായണകഥയെ അടിസ്ഥാനമാക്കി ശ്രീലങ്കൻ എയർലൈൻസ് അണിയിച്ചൊരുക്കിയ പരസ്യം സൈബറിടത്ത് തരംഗമാകുന്നു. ശ്രീലങ്കയെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യം ഒരുക്കിയിരിക്കുന്നത് .
രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ സഞ്ചാരികൾക്ക് സന്ദർശിക്കാനാകുമെന്നാണ് പരസ്യത്തിൽ പറയുന്നത്. രാമായണത്തിൽ പറയുന്ന സ്ഥലങ്ങളെ പറ്റിയും, രാമായണക്കഥയും മുത്തശ്ശി കൊച്ചുമകനോട് വിവരിക്കുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. രാവണ ഗുഹ, അശോക വാടി തുടങ്ങീ രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ശ്രീലങ്കയിലെ എല്ലാ പുണ്യസ്ഥലങ്ങളെയും പരസ്യത്തിൽ കാണിക്കുന്നുണ്ട് .
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ സംഭവം , പുഷ്പകവിമാനം , അശോക വാടി, സീതയെ കണ്ടെത്താൻ ഹനുമാന്റെ ലങ്കയിലേക്കുള്ള യാത്ര, ഹനുമാന്റെ ലങ്കാ ദഹനം , രാമസേതുവിന്റെ നിർമ്മാണം , രാവണവധം ,രാവണൻ ശിവനെ പ്രാർത്ഥിച്ച സ്ഥലത്ത് ശ്രീരാമൻ ശിവലിംഗം സ്ഥാപിച്ചത് തുടങ്ങിയ കാര്യങ്ങളും പരസ്യത്തിൽ പറയുന്നുണ്ട്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…