An all-party meeting called by the central government in connection with the G-20 summit chaired by India will be held at Rashtrapati Bhavan this evening.
ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് വൈകീട്ട് രാഷ്‌ട്രപതി ഭവനിൽ ചേരും. ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ, പാർലമെന്ററി കാര്യമന്ത്രി പ്രള്ഹാദ് ജോഷി എന്നിവർ പങ്കെടുക്കും.40 പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി രാജ്യത്തെ 200 നഗരങ്ങളിൽ വിവിധ പരിപാടികൾ നടക്കും.
അതേസമയം ഡിസംബർ ഒന്നിനാണ് ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി പ്രധാനമന്ത്രി ഏറ്റെടുത്തത്.2023 സെപ്തംബർ 9,10 തിയതികളിലായാണ് ഉച്ചകോടി നടക്കുക.അദ്ധ്യക്ഷപദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി വിദേശ രാഷ്‌ട്രത്തലവന്മാർ രംഗത്തെത്തിയിരുന്നു .സമാധാനവും കൂടുതൽ സുസ്ഥിരമായ ലോകവും കെട്ടിപ്പടുക്കുന്നതിനായി എന്റെ സുഹൃത്ത് നരേന്ദ്ര മോദി ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രശംസിച്ചത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…